രാശി അടിസ്ഥാനത്തില്‍ തയ്യാറാക്കിയ വിശദമായ പുതുവര്‍ഷഫലം

അരുവിക്കര ശ്രീകണ്ഠന്‍നായര്‍

മേടം രാശി(Aries)

30 വര്‍ഷത്തെ ദുരിതങ്ങള്‍ക്ക് മോചനവുമായി ശനി സ്വന്തം നക്ഷത്രത്തില്‍ സഞ്ചരിക്കുകയാണല്ലോ. യുറാനസ് ഈ രാശിയില്‍ ജീവിതത്തില്‍ പലതരം മാറ്റങ്ങള്‍ നല്‍കിക്കൊണ്ട് മുന്നേറുകയാണ്. അപ്രതീക്ഷിതമെന്ന് തള്ളിക്കളഞ്ഞ സംഗതികള്‍ പലതും നടപ്പില്‍ വരുത്തിക്കൊണ്ടിരിക്കുകയാണ്. ആത്മീയ നേട്ടങ്ങളും, ബന്ധനങ്ങളില്‍ നിന്നും മോചനവും, കര്‍മ്മരംഗത്ത് പ്രതിബന്ധങ്ങളെ മാറ്റിമറിച്ചുകൊണ്ട് മുന്നേറുകയാണ്. സൂര്യനെപ്പോലെ ജീവിതം തെളിഞ്ഞു വരികയാണ്. താങ്കളുടെ ജീവിതപുരോഗതി രുചിച്ചു നോക്കുന്നതിനോടൊപ്പം പുതിയ കണ്ടുപിടിത്തങ്ങള്‍ക്കു വേണ്ടിയും (ലോകനന്മയ്ക്കും) ആത്മീയരംഗത്തും ജ്യോതിഷരംഗത്തും പുരോഗതി കൈവരിക്കുന്നു. ജ്ഞാനം പെട്ടെന്നുതന്നെ വര്‍ദ്ധിക്കുന്നതായും അനുഭവപ്പെടുന്നു. സമൃദ്ധിയും സന്തോഷവും കിട്ടുന്നുണ്ട്. ഗുരു മാറ്റം കഴിയുമ്പോള്‍ കൂടുതല്‍ സമ്പല്‍സമൃദ്ധിയും കൈവരിക്കാന്‍ സാധിക്കും. രാജയോഗം ചെയ്യുന്ന രവിയും ചന്ദ്രനും പല അത്ഭുതകരമായ ശുഭപ്രതീക്ഷകളും നല്‍കി അനുഗ്രഹിക്കും.

ആരോഗ്യം: താങ്കള്‍ക്ക് 6, 8, 12 ഭാവങ്ങളിലെ സ്ഥിതി അനുസരിച്ചാണ് രോഗചിന്ത. ഇത് മോശമായിട്ടാണ് കാണുന്നത്. അപകടങ്ങളും ആശുപത്രിവാസവും ബന്ധനത്തിലാകാനുള്ള അവസ്ഥയും കാണുന്നു. വ്യായാമവും, ഈശ്വരചിന്തയും, ഭക്ഷണക്രമീകരണവും, ഔഷധസേവയും, യോഗാഭ്യാസവും കൊണ്ട് പരിഹരിക്കേണ്ടതാണ്. സ്പൈനല്‍ കോഡിന് അസുഖവും, ക്ഷീണവും ഉണ്ടാകും. കുജപ്രീതി സമ്പാദിക്കുക. രോഗമുണ്ടാകുന്ന സ്ഥലത്ത് മന്ത്രജപത്തിലൂടെ തടവി പ്രശ്നപരിഹാരമുണ്ടാക്കണം.

ഗാര്‍ഹികം: 3, 12, 10, 9, 1, 5, 7 എന്നീ ഭാവം കൊണ്ടാണ് ചിന്തിക്കുന്നത്. ഭൂസ്വത്തുക്കള്‍ വാങ്ങുന്നതിന് അനുയോജ്യമായ കാലമാണ്. ഗൃഹം മോടി പിടിപ്പിക്കുന്നതിനും ആഡംബരവസ്തുക്കള്‍ വാങ്ങുന്നതിനും, തൊഴില്‍മാറ്റത്തിലൂടെ ഗൃഹമാറ്റത്തിനും സാധ്യതയുണ്ട്. വിവാഹമോ, ജനനമോ നടക്കുന്നതാണ്. ഇഷ്ടജനങ്ങളുടെ ആഗമനം മൂലം ഉദ്ദിഷ്ടകാര്യം സാധിക്കുന്നതാണ്. സഹായവാഗ്ദാനങ്ങള്‍ നിരസിക്കരുത്. കുട്ടികളുടെ വിദ്യാഭ്യാസം താറുമാറാകാന്‍ സാധ്യതയുള്ളതിനാല്‍ വീടുമാറി താമസിക്കാം. വീട്ടിലെ ഗ്രന്ഥപ്പുര വിപുലീകരിക്കുക. പഠിത്തത്തില്‍ അലസത കാണുന്നതിനാല്‍ ഉദ്ദേശിച്ച ഗ്രൂപ്പു കിട്ടാന്‍ സാധ്യത കുറവായും വിദ്യാഭ്യാസം മതിയാക്കാനും സാധ്യതയുണ്ട്. പിതാവ്, പിതൃതുല്യര്‍, മാതാവ്, മാതൃതുല്യര്‍, ജാതകര്‍, സന്താനങ്ങള്‍, ഇളയസഹോദരങ്ങളുടെ ജീവിതപങ്കാളി, മൂത്തസഹോദരങ്ങള്‍, അവരുടെ ജീവിതപങ്കാളികള്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. വസ്തുവകകള്‍ അന്യര്‍ കൈക്കലാക്കാതെ ശ്രദ്ധിക്കണം.

തൊഴിലും സാമ്പത്തികവും: 2, 6, 11, 10 എന്നിവയും 1, 5, 9, 8, 12, 5 ഇവയെക്കൊണ്ടാണ് ചിന്തിക്കേണ്ടത്. ഇങ്ങനെ നോക്കുമ്പോള്‍ തൊഴിലില്‍ ചില ഗുണദോഷസമ്മിശ്രമായാണ് കാണുന്നത്. ഈശ്വരഭജനത്തിലൂടെ ജീവിത വിജയം നേടണം. ധനം കടം കൊടുക്കരുത്, ജാമ്യം നില്‍ക്കരുത്. ഗൃഹത്തില്‍ കള്ളന്മാര്‍ പ്രവേശിച്ച് ധനനഷ്ടം വരും. യാത്രാവേളകളില്‍ അപകടവും, ധനനഷ്ടവും വരാം. ആയതിനാല്‍ സൂക്ഷ്മത പുലര്‍ത്തണം.

പ്രണയവും സാമൂഹികജീവിതവും: 2, 5, 11, 7, 6, 10, 1 (5, 11, 6, 12) (പാര്‍ട്ട്ണര്‍ഷിപ്പ് വിജയപരാജയം) ചിന്തിക്കുമ്പോള്‍ വളരെ മോശമായാണ് കാണുന്നത്. കുടുംബജീവിതം തകരാറിലാക്കുവാന്‍ ചില ചാരാത്മാക്കള്‍ ഇറങ്ങിതിരിച്ചിട്ടുണ്ട്. ആയതിനാല്‍ സൂക്ഷ്മതയോടെ പ്രണയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയും, വാക്കുകള്‍ സൂക്ഷിച്ചുപയോഗിക്കുകയും വിവാഹബന്ധം വേര്‍പെടുത്തുന്നതില്‍ നിന്നും പിന്തിരിയുകയും വേണം. അതിരുവിട്ട പ്രവര്‍ത്തികള്‍ ദോഷം വരുത്തിവയ്ക്കും. കാര്യസാധ്യത്തിന് ബുദ്ധിമുട്ടാണ്. ആഹാരാദികള്‍ കഴിക്കുന്നതിന് ബുദ്ധിമുട്ടും. ഭക്ഷ്യവിഷബാധയും ഉണ്ടാകാന്‍ സാധ്യതയുണ്ട്. പഴം, ഭക്ഷ്യവസ്തുക്കള്‍, അപ്പം, ഇഡ്ഡലി മുതലായവ വിളമ്പുന്ന ആളിന്റെ മനോഭാവം, അവിയല്‍ മുതലായ കറികള്‍, ചോറ് വേവാത്തതോ കരിഞ്ഞതോ ആവാം, ഭക്ഷണം ഒറ്റയ്ക്ക് കഴിക്കുക, ആഹാരം പാകം ചെയ്യുമ്പോഴും കഴിക്കുമ്പോഴും ദൈവനാമം പറഞ്ഞു കഴിക്കുക, സംഭാഷണം ഒഴിവാക്കുക, അലര്‍ജി മുതലായവ ഉണ്ടാകാന്‍ സാധ്യതയുണ്ട്, കിടപ്പറയില്‍ പ്രതിസന്ധികളുണ്ടാകും.

ഭാരതത്തില്‍ മുന്‍ഡേന്‍ ജ്യോതിഷപ്രകാരം: സ്ഥല സംബന്ധമായും, കൃഷി, ജലസേചനം സംബന്ധമായും, വിളവുകള്‍, ഖനികള്‍, കൃഷിയിലെ വരുമാനം, ഗവര്‍ണ്ണര്‍മാര്‍, പ്രതിപക്ഷം, കാലാവസ്ഥാവ്യതിയാനങ്ങള്‍, ഭൂമികുലുക്കം, വെള്ളപ്പൊക്കം, വനതീപിടുത്തം, സ്കൂള്‍, കോളജ്, പൊതുജനം, മന്ത്രിസഭ, എല്ലാ ഭരണസ്ഥാപനങ്ങളും, നഗരസഭാകാര്യാലയം.

കേരളത്തിന്റെ മുന്‍ഡേന്‍ ജ്യോതിഷപ്രകാരം: മരണം, മരണനിരക്ക്, ആയുസ്സ്, വിവിധ വിഭാഗത്തില്‍പെട്ടവരുടെ മരണം, പ്രകൃതി ദുരന്തം, ലാഭനഷ്ടങ്ങള്‍, അന്യരാജ്യവുമായുള്ള ബന്ധം, സ്റ്റോക്ക് മാര്‍ക്കറ്റ് മുകളില്‍ പറയുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട ഭരണകര്‍ത്താക്കള്‍ക്ക് മരണവും ചാരാത്മാക്കളുടെ ആക്രമണവും സ്ഥാനചലനവും, ഇത്തരം വ്യക്തികളില്‍ ആത്മഹത്യാപ്രവണത, തൊഴില്‍ സമരങ്ങള്‍, ത്വക്ക് രോഗങ്ങളും, ഉദരരോഗങ്ങളും, ഒടിവ്, ചതവ്, അപകടങ്ങള്‍ എന്നിവ സംഭവിക്കാം. വിവിധ വകുപ്പുകളുടെ മന്ത്രിമാര്‍ക്ക് മന്ത്രിസഭയില്‍ പ്രതിസന്ധിയുണ്ടാകും. ഭരണം കൈയ്യാംകളിയില്‍ അവസാനിക്കും. ജനരോഷം ആളിപ്പടരും. ഇതുവഴി ഗവണ്‍മെന്റിന് അപ്രതീക്ഷിത ധനനഷ്ടം വരികയും വിദേശരാജ്യങ്ങള്‍ അത് വച്ച് മുതലാക്കി ചാരപ്പണി നടത്തുകയും ചെയ്യും. ഗവണ്‍മെന്റ് ടാക്സ് വരവ് സാമ്പത്തിക കമ്മി വരികയും നികുതിഭാരം ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുകയും ജനരോഷം കാരണം ഭരണത്തിന് പ്രതിസന്ധിയുണ്ടാകും. ഫെബ്രുവരി 12 മുതല്‍ മെയ് 3 വരെ യുദ്ധസമാനമായ ആക്രമണങ്ങള്‍ ഈ മേഖലയില്‍ ഉണ്ടാകുന്നതാണ്. ചാരന്മാരുടെ പണം വാങ്ങിയുള്ള പ്രവര്‍ത്തനത്തിലൂടെ പ്രതിസന്ധികളുണ്ടാവും. ക്യാന്‍സര്‍, ത്വക്ക് രോഗം, പകര്‍ച്ചവ്യാധികള്‍, കുഷ്ഠരോഗം എന്നിവര്‍ക്കും പ്രതികൂലമാണ്. കൃഷിനാശവും, രാഷ്ട്രീയ കൂറുമാറ്റവും, ജനം തൊഴിലാളി സമരത്തിലൂടെ പൊറുതിമുട്ടും. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നതല്ല. കൊലപാതകങ്ങള്‍ നടക്കും. അടിയന്തിരാവസ്ഥ പോലെ സാഹചര്യം നിലനില്‍ക്കും. മന്ത്രിസഭാകാര്യങ്ങള്‍ സുമാറായി നടക്കില്ല. അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കും. പട്ടാളം പോലീസിന് തലവേദനയാകും. അയല്‍രാജ്യങ്ങളുമായുള്ള ബന്ധം മോശപ്പെടും. നിയമവിരുദ്ധമായ പ്രവര്‍ത്തനത്തിലൂടെ ധനശേഖരണം ആള്‍ക്കാര്‍ ഉണ്ടാക്കും. കിഡ്നി, ലൌകികരോഗങ്ങള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വിവാഹമോചനം കൂടും, മത്സ്യതൊഴിലാളികള്‍ക്കും, കയറ്റുമതി ഇറക്കുമതി വ്യാപാരത്തിനും തകര്‍ച്ചയുണ്ടാകും.