രാശി അടിസ്ഥാനത്തില്‍ തയ്യാറാക്കിയ വിശദമായ പുതുവര്‍ഷഫലം

അരുവിക്കര ശ്രീകണ്ഠന്‍നായര്‍

കുഭംരാശി(Pisces )

താങ്കള്‍ കിണറ്റിലെ തവളയാണ്. വളരെയധികം കഴിവുള്ളവരാണ് എന്നാലും ആ കഴിവുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുവാന്‍ കഴിയാത്തവരാണ്. ട്രെയിന്‍ പോലെ തള്ളിക്കൊണ്ടു പോയാല്‍ മാത്രമേ കാര്യങ്ങള്‍ നടത്തിക്കാന്‍ പറ്റൂ. ഗുണദോഷ സമ്മിശ്രമായൊരു കാലഘട്ടമാണ്.

ആരോഗ്യം: ആരോഗ്യപരമായി ഈ വര്‍ഷം മോശമായിരിക്കും

കുടുംബജീവിതം മനഃശാന്തിക്കുറവും, വിചാരിക്കുന്ന കാര്യങ്ങള്‍ക്ക് തടസവും പ്രണയത്തിനിടപെട്ട് അപഖ്യാതിയുണ്ടാകുവാനും, ജീവിത പങ്കാളിയുമായി വഴക്കടിക്കുവാനും, ഭക്ഷണങ്ങള്‍ ഇഷ്ടാനുസരണം കഴിക്കാന്‍ പറ്റാതെയും തൊഴില്‍ നഷ്ടപ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. പഠനകാര്യങ്ങളില്‍ തടസം വരികയും ചെയ്യും.പ്രണയമുണ്ടാകാനും, അസൂയാലുക്കളുടെ ചതിയില്‍ പെടാനും സാധ്യയുള്ളതിനാല്‍ പ്രത്യേകം സൂക്ഷിക്കുക.
വിദ്യാഭ്യാസം - പ്രണയത്തിലിടപെടാനും പഠനം മതിയാക്കാനും സാധ്യത വരുന്നതിനാല്‍ മുതിര്‍ന്നവരും ജാതകരും പ്രത്യേകം ശ്രദ്ധിക്കുക. സ്ത്രീകള്‍ക്ക് അപഖ്യാതി കേള്‍ക്കാന്‍ ഇടയുള്ളതിനാല്‍ ഒഴിഞ്ഞു നില്‍ക്കണം. ആഹാര രീതികളിലും കിടപ്പറയിലും പ്രത്യേകം ശ്രദ്ധിക്കണം. നാവ് തീയാണ്. വാക്കുകള്‍ സൂക്ഷ്മതയോടെ ഉപയോഗിക്കണം. യാത്രാവേളകളില്‍ അപകടത്തിലും, ധനനഷ്ടത്തിലും ú, വീട്ടില്‍ കള്ളന്മാര്‍ കടക്കുന്നതിനും സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

തൊഴിലും ധനവും: ധനപരമായും തൊഴില്‍ പരമായും ഒരു വിധം നല്ല ഫലങ്ങള്‍ ലഭിക്കുന്നതാണ്

സ്വയം പര്യാപ്തത: താങ്കളുടെ ഊര്‍ജം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. അത് വര്‍ധിപ്പിക്കാനുള്ള ശ്രമം ഉണ്ടാകുക. താങ്കള്‍ ഒരു പട്ടുനൂല്‍പ്പുഴവാണ്. ആവശ്യമില്ലാത്ത പ്രവൃത്തികളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുകയും 2,3 പേരുടെ ഉപദേശം കേട്ടശേഷം മാത്രം കാര്യങ്ങള്‍ നടത്തുകയും ചെയ്യുക. താങ്കളൊരു ഡയമണ്ട് ആണ്. താങ്കളെ കണ്ടാല്‍ ഇഷ്ട ജനങ്ങള്‍ക്ക് ഒറിജിനലാണോ, ഡ്യൂപ്ളിക്കേറ്റാണോ എന്ന് ജനങ്ങള്‍ക്ക് സംശയം തോന്നുേം. അത് താങ്കളുടെ പ്രവൃത്തികൊണ്ട് വേണം മാറ്റിയെടുക്കാന്‍. താങ്കള്‍ ഒരു ദേഷ്യക്കാരനും, പെട്ടെന്ന് പൊട്ടിത്തെറിക്കുന്നവനുമാണ് അതിനൊരു കടിഞ്ഞാണിടുന്നത് നന്നായിരിക്കും. സ്വന്തം കാര്യം നേടിയെടുക്കാന്‍ വേണ്ടി സൂത്രശാലികളാണ് നിങ്ങള്‍. അതുകഴിഞ്ഞാല്‍ സഹായികളെ തിരസ്ക്കരിക്കുന്നവരാണിവര്‍. ആള്‍ക്കാരെ പരസ്പരം അടിപ്പിക്കുന്ന പ്രവണതയുണ്ട്. ഈ പ്രവൃത്തികള്‍ ഉപേക്ഷിച്ച് ജീവിതം നയിക്കുക

മുന്‍ഡേന്‍ പ്രകാരം ഭാരതത്തിന്റെയും കേരളത്തിന്റെയും ഏറ്റവും പ്രധാനപ്പെട്ട് ഭാവമാണിത്. ധനസ്ഥിതി, കയറ്റുമതി, ഇറക്കുമതി, ബാങ്കുകള്‍, ലാഭനഷ്ടങ്ങള്‍, പൊതു ജനങ്ങളുടെ വിപണനം. സ്റ്റോക്ക് മാര്‍ക്കറ്റ്, പൊതുജനാരോഗ്യം, സാധാരണ അസുഖങ്ങള്‍, വൃത്തി, ശത്രുക്കള്‍, പട്ടാളം, സാല്‍വേഷന്‍ ആര്‍മി, റെഡ്ക്രോസ്, സിവില്‍ സര്‍വീസ്. പൊലീസ്, ആരാധന, റെറ്റിറ്റോറിയന്‍ അറ്റാക്ക്,. യുദ്ധം, വ്യവസായ ശാഖകള്‍, തൊഴിലാളികളും യൂണിയനും, സമരം , വീട്ടുജോലിക്കാര്‍, മുന്‍സിപ്പാലിറ്റികള്‍, കേന്ദ്ര സംസ്ഥാന ധനസ്ഥിതി, മുകളില്‍ പറഞ്ഞ വകുപ്പുകള്‍ക്കും, ഭരണാധികാരികള്‍ക്കും തൊഴിലാളികള്‍ക്കും മരണാവസ്ഥയും മാരക അസുഖങ്ങളും യുദ്ധ സാധ്യതയും, ഭരണം കൈവിട്ടു പോകുന്ന അവസ്ഥയും കൂടെ നില്‍ക്കുന്നവര്‍ തന്നെ ചതിക്കുവാനും, ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗത്തില്‍ ചാരന്മാരുടെ പ്രവൃത്തികള്‍ മൂലം മരണവും കയറ്റുമതി ഇറക്കുമതി നഷ്ടവും ധന സ്ഥിതിമോശമാകുകയും, വിലക്കയറ്റങ്ങളും നികുതി ഭാരവും കൂടും. പ്രതിപക്ഷം അത് മുതലെടുക്കുകയും ലോ ആന്‍ഡ് ഓര്‍ഡര്‍ സിറ്റുവേഷന്‍ മോശമാകുകയും അതുകാരണം അടിയന്തിരാവസ്ഥ പോലുള്ള സ്ഥിതിയും വന്നു ചേരാം. ഇതുവരെ നടക്കുന്നത് എസ്കര്‍ഷന്‍ ഭരണമാണല്ലോ. വിദേശങ്ങളില്‍ നിന്നും അത്ഭുതകരമായ സാമ്പത്തിക സഹായത്തോടുകൂടിയുള്ള നല്ല നല്ല പദ്ധതികള്‍ നടപ്പിലാക്കാന്‍ നിലവില്‍ വരും. യുദ്ധ സാധ്യതയും, പുതിയ രീതിയിലുള്ള യുദ്ധ മുറകളുടെ ഫലമായി യുദ്ധ വിജയമുണ്ടാകും. വിവാഹങ്ങളും വിവാഹമോചന കുറവും, സ്ത്രീകളുടെ ആരോഗ്യവും, വന്‍പിച്ച രീതിയിലുള്ള ബഹുമാനങ്ങളും ലഭിക്കും. പിടിച്ചു പറികളും, കൊലപാതകങ്ങളും, ഈ വകുപ്പിലുള്ളവര്‍ക്ക് പെട്ടെന്ന് അപകടങ്ങളും മരണങ്ങളും സംഭവിക്കാം. ധന സ്ഥിതി മോശമായതിനാല്‍ ഭരണം മുന്നോട്ടു കൊണ്ടു പോകാന്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകും.