രാശി അടിസ്ഥാനത്തില്‍ തയ്യാറാക്കിയ വിശദമായ പുതുവര്‍ഷഫലം

അരുവിക്കര ശ്രീകണ്ഠന്‍നായര്‍

മിഥുനംരാശി(Gemini)

30 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം ശനി സ്വന്തം നക്ഷത്രത്തില്‍ സഞ്ചരിക്കുകയാണ്. യുറാനസ് ഈ രാശിയുടെ 11 ല്‍ സഞ്ചരിക്കുന്നു. യുറാനസ് പ്രതികൂലാവസ്ഥയിലാണ്. ഗുണദോഷസമ്മിശ്രമായ സമയമാണ്. ആരോഗ്യവും ആയുസ്സും നന്നായിരിക്കും. തൊഴില്‍പരമായും മോശമാണ്. ഇഷ്ടജനസഹവാസം ഉണ്ടാകും.

ആരോഗ്യം: ആരോഗ്യനില 6, 8, 12 ഭാവങ്ങളിലെ ആശ്രയിച്ചിരിക്കും. ഇത് നല്ലതാണ്. മനഃശാന്തിക്കുറവുണ്ടാകാം. ജീവിതപങ്കാളിക്ക് അസുഖങ്ങള്‍ വരാം. പ്രശ്നങ്ങള്‍ ഉണ്ടാകാം. നട്ടെല്ലിനോ, മൂത്രാശയരോഗത്തിനോ, വയറിനോ, ഹൃദയരോഗത്തിനോ സാധ്യത. കുടുംബത്തില്‍ മംഗളകര്‍മ്മത്തിന് സാധ്യത.

ഗാര്‍ഹികം: 3, 12, 10, 9, 1, 5, 7 ഇവയെക്കൊണ്ട് ചിന്തിക്കുമ്പോള്‍ ഗുണദോഷസമ്മിശ്രമായിരിക്കും ജീവിതം. വീടും കുടുംബവും നന്നായി നോക്കുന്നവരാണിവര്‍. ഭാര്യയും, അമ്മയും, പിതാവുമായി താങ്കളുടെ കുടുംബജീവിതം താറുമാറാക്കുന്നു. വീടും വാഹനവും വില്‍ക്കാനും വാങ്ങാനും സാധ്യത. പിശുക്കരായ നിങ്ങള്‍ സെക്സിനടിമയായി പണം ഒഴുക്കുന്നു. ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാതിരിക്കുക. ധനം വരുന്നതും പോകുന്നതും അറിയുകയില്ല. ആഡംബരം ഉപേക്ഷിച്ച് ജീവിക്കുക.

തൊഴിലും സാമ്പത്തികവും: 2, 6, 10, 11, 1, 5, 9, 8, 12, 5 ഇവയെക്കൊണ്ട് ചിന്തിക്കുന്നു. സമ്മിശ്രപ്രതികരണമാണ് ഉണ്ടാകുന്നത്. ധനം കൈവിട്ടു കളിക്കരുത്. തൊഴില്‍ നഷ്ടപ്പെടാതെ സൂക്ഷിക്കണം. ജാഗ്രതയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ അത് നഷ്ടപ്പെടുന്നതാണ്. കര്‍മ്മരംഗം മോശമായി കാണുന്നതിനാല്‍ സൂക്ഷ്മതയോടെ പെരുമാറുക. വായ്പകള്‍ ലഭിക്കാന്‍ തടസ്സങ്ങളുണ്ട്. എഴുത്തുകുത്തുകളും സംസാരവും സൂക്ഷിക്കണം.

പ്രണയവും സാമൂഹികജീവിതവും: 2, 5, 11, 7, 6, 10, 1 (5, 11, 6, 12 പാര്‍ട്ട്ണര്‍ഷിപ്പ് വിജയപരാജയം). പ്രണയത്തില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കുക. കുടുംബജീവിതം തകരാറു സംഭവിക്കുന്ന സമയമാണ്. ചാരാത്മാക്കളെ കൊണ്ട് കുടുംബം കുളംതോണ്ടും. സ്വന്തമായി ബിസിനസ് നടത്തുക. വിവാഹമോചനം ആഗ്രഹിക്കുന്നവര്‍ തിടുക്കത്തില്‍ തീരുമാനം എടുക്കരുത്. വിദ്യാഭ്യാസം പ്രണയത്തില്‍ കുരുങ്ങി മതിയാക്കാനോ തകരാറിലാക്കാനോ സാധ്യത. ഭക്ഷ്യവിഷബാധയ്ക്ക് സാധ്യതയുള്ളതിനാല്‍ സൂക്ഷിക്കണം. സ്വയംപര്യാപ്തത:- പുതിയ ജീവിതരീതിയിലൂടെ സ്വയംപര്യാപ്തതയിലൂടെയും മാത്രമെ ജീവിതം ഭദ്രമാക്കൂ. യശസ്സ്, കീര്‍ത്തി, ഉന്നതസ്ഥാനമാനങ്ങള്‍ എന്നിവ കിട്ടും. ചിലന്തിയെപ്പോലെ ക്ഷമാശീലത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുക. ഇപ്പോള്‍ പട്ടുനൂല്‍പ്പുഴുവിന്റെ അവസ്ഥയാണ് താങ്കള്‍ക്ക്. ഈശ്വരഭജനത്തിലൂടെയും തന്ത്രപരമായും കാര്യങ്ങള്‍ നേടിയെടുക്കാന്‍ കഴിവുണ്ട്. താങ്കള്‍ ഒറ്റയ്ക്ക് നന്നാവാന്‍ ശ്രമിക്കുക. ജ്യോതിഷികള്‍ക്ക് നല്ലകാലമാണ്. ലോകം നന്നാക്കുന്നതില്‍നിന്നും അതാണ് നല്ലത്.

ഭാരതത്തില്‍ മുന്‍ഡേന്‍ ജ്യോതിഷപ്രകാരം: ജനങ്ങളുടെ ആരോഗ്യം, ജീവനക്കാരുടെ ആരോഗ്യസ്ഥിതി, ശത്രുക്കള്‍, പട്ടാളം, സാന്‍വേഷന്‍ ആര്‍മി, റെഡ്ക്രോസ്, സിവില്‍ സര്‍വീസ്, പോലീസ്, ആരാധനാലയങ്ങള്‍, യുദ്ധങ്ങള്‍, ഫാക്ടറികള്‍, തൊഴിലാളിയും യൂണിയനുകളും, സമരങ്ങള്‍, തൊഴില്‍പ്രശ്നം, വീട്ടുജോലിക്കാര്‍, നഗരസഭകള്‍, സംസ്ഥാന ലോണ്‍, എല്‍ഐസി, ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ്, ആഹാരസാധനങ്ങളുടെ കലവറ, മരുന്നുകടകള്‍.

കേരളത്തിന്റെ മുന്‍ഡേന്‍ ജ്യോതിഷപ്രകാരം: ഗവര്‍ണ്ണര്‍, മേയര്‍, ഉയര്‍ന്ന പദവിയിലുള്ളവര്‍, പേരുകേട്ടവര്‍, രാജ്യത്തിന്റെ അഭിമാനം, വിദേശരാജ്യസഹകരണം, നിയമവിരുദ്ധം, രാഷ്ട്രീയം. പ്രവചനരീതിയില്‍ വൃശ്ചികം, ധനു, മകരം, ഇടവം രാശികളില്‍ പാപഗ്രഹങ്ങള്‍ സഞ്ചരിക്കുന്ന സമയത്തും മുകളില്‍ പറയുന്ന വകുപ്പുകള്‍ വളരെയധികം മോശസമയമായിരിക്കും. യുറാനസ് സംഭാവന ചെയ്യുന്നത് ഭരണാധികാരികള്‍ക്കും തൊഴിലാളികള്‍ക്കും പ്രതിച്ഛായയ്ക്ക് മങ്ങല്‍ ഏല്‍ക്കുന്ന സമയമാണ്. പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടിവരും. ചാരതീവ്രവാദികള്‍ ആക്രമണത്തിന് സാധ്യതയും ചൊവ്വയുമായുള്ള യുറാനസ് ബന്ധം ശക്തി കൂടുകയും ചെയ്യുമ്പോള്‍ ബോംബുസ്പോടനങ്ങളും അപകടങ്ങളും വരാം. ഉപരാഷ്ട്രപതിയുടെയും മറ്റു ഭരണാധികാരികളുടെയും ദേവാലയങ്ങളുടെയും സുരക്ഷ ശക്തമാക്കണം. തിരഞ്ഞെടുപ്പില്‍ ബൂത്തുപിടിത്തവും അപകടങ്ങളും പൊട്ടിത്തെറികളും ഉണ്ടാകും. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മോശ സമയമാണ്. വിദേശ ഇടപാടുകള്‍ക്ക് മങ്ങലേല്‍ക്കും. കയറ്റുമതി ഇറക്കുമതി ഇടപാടു മോശമാകും. ഈ രാശി പ്രതിനിധീകരിക്കുന്ന വകുപ്പുകള്‍ക്ക് പ്രോഫിറ്റ് കുറവായും നഷ്ടം വരുന്നതായും കാണുന്നു. അവിഹിതബന്ധങ്ങള്‍, ഗാര്‍ഹിക പീഡനങ്ങള്‍, ആത്മഹത്യകള്‍ ഇവ കൂടുകയും പത്ര മാധ്യമങ്ങളില്‍ തിളങ്ങി നില്‍ക്കുന്നതുമാണ്. യുറാനസ് 11ല്‍ ശാസ്ത്രരംഗത്ത് മംഗള്‍യാനിനെ എത്തിക്കുകയും ലോകപ്രശസ്തി നേടുകയും ചെയ്തു. ശാസ്ത്രരംഗത്ത് വന്‍നേട്ടങ്ങള്‍ കൊയ്യുവാന്‍ പറ്റിയ സമയമാണ്. ദരിദ്രവിഭാഗങ്ങള്‍ക്ക് മോശപ്പെട്ട കാലഘട്ടമാണ്. മുകളില്‍ പറഞ്ഞ വകുപ്പുകള്‍ തൊഴിലാളി സമരം കൊണ്ട് അരാജകത്വം ഉണ്ടാകും. ഭരണം അരാജകത്വത്തില്‍ കലാശിക്കും. വില വര്‍ദ്ധനയും, നികുതി വര്‍ദ്ധനയും ഉണ്ടാകാം. അയല്‍രാജ്യങ്ങളിലെ ശത്രുക്കള്‍ അറ്റാക് ചെയ്യാന്‍ സാധ്യത കാണുന്നു. അതുകാരണം രാജ്യത്തിന് ധനനഷ്ടവും നാശനഷ്ടങ്ങളും ഉണ്ടാകാം. മനുഷ്യത്വരഹിതമായ വഴികളില്‍ കൂടി കൂടുതല്‍ നാശനഷ്ടങ്ങളും ദുരിതങ്ങളും വന്നുചേരും, ബോംബുസ്പോടനങ്ങളും ചാരതീവ്രവാദ ആക്രമണങ്ങളും ഉണ്ടാകാം. ഭരണാധികാരികള്‍ക്ക് ചാരാത്മാക്കളുടെ മുന്‍ പ്രധാനമന്ത്രിമാരെ വധിച്ചതുപോലെ വധശ്രമം ഉണ്ടാകും.