രാശി അടിസ്ഥാനത്തില്‍ തയ്യാറാക്കിയ വിശദമായ പുതുവര്‍ഷഫലം

അരുവിക്കര ശ്രീകണ്ഠന്‍നായര്‍

കര്‍ക്കടകംരാശി(Cancer)

വെല്ലുവിളികള്‍ നിറഞ്ഞ വര്‍ഷമാണിത്. അന്ധകാരം നിറഞ്ഞ വഴികളിലൂടെയാണ് പോകുന്നതെങ്കിലും അതില്‍നിന്നും കരകയറാന്‍ കഴിയും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുന്നതാണ് നല്ലത്. മത്സരാദികള്‍ക്ക് ചില നല്ല കാര്യങ്ങള്‍ നടക്കാന്‍ സാധ്യത കാണുന്നു. ചെറുതും വലുതുമായ കാര്യങ്ങള്‍ ശ്രദ്ധിച്ചും മനസ്സിലാക്കിയും ചെയ്യേണ്ടതാണ്. പുതിയ ബിസിനസ്സില്‍ ഇടപെടേണ്ട. ഒരു മാറ്റം പ്രതീക്ഷിക്കാം.

ആരോഗ്യം: ആരോഗ്യം നന്നായിരിക്കുകയില്ല. ടെന്‍ഷന്‍ എടുക്കരുത്. ഹൃദയം, ആമാശയം, ബ്രെസ്റ്റ്, മൂത്രാശയസംബന്ധമായ അസുഖങ്ങള്‍ വരാതെ നോക്കണം. വിഷമങ്ങളും ആകാംഷകളും കുറയ്ക്കുക. അതേപ്പറ്റി അടുത്ത വര്‍ഷം ചിന്തിക്കാം.

ഗാര്‍ഹികം: വീട് പുതുക്കിപ്പണിയും, വില്‍പ്പനയും, വാങ്ങലും തല്‍ക്കാലം മാറ്റിവയ്ക്കുക. കുടുംബത്തില്‍ ഏറ്റുമുട്ടലുണ്ടാകാന്‍ സാധ്യത. കുട്ടികളാല്‍ അപകടം ഉണ്ടാകുന്നതാണ്. പലേ വീട്ടിലെ വസ്തുക്കളും അലക്ഷ്യമായി വയ്ക്കാതിരിക്കുക, കുടുംബത്തില്‍ മരണം നടക്കും. വീട്ടുകാര്യങ്ങളില്‍ പൊതുവെ മോശാവസ്ഥയായിരിക്കും. ധനവും തൊഴിലും:- ധനവും തൊഴിലും ചെറിയൊരു മാറ്റം പ്രതീക്ഷിക്കാം. താങ്കള്‍ എല്ലാത്തിനും ഒരു നിറവുള്ള മനുഷ്യനാണ്. അവയെല്ലാം ഒരു ശുഭാപ്തിവിശ്വാസത്തോടെ തരണം ചെയ്യും. താങ്കള്‍ ഇരിക്കുന്നിടം ഒരു ലക്ഷ്മീകടാക്ഷം വന്നു ചേരുന്നതാണ്. നിങ്ങള്‍ ജോലിക്കായി ഇറങ്ങി പോകേണ്ട കാര്യമില്ല ജോലി നിങ്ങളെ തേടിയെത്തുന്നതാണ്. പുതിയ ഏതുപണിയിലേര്‍പ്പെട്ടാലും വിഷമങ്ങള്‍ തരണം ചെയ്ത് വിചാരിച്ചതിനേക്കാള്‍ നന്നായി പര്യവസാനിപ്പിക്കാം. താങ്കളുടെ കഴിവ് പുറംവരവിനെ ബാധിക്കും. ഇതുമൂലം പുറത്തുനിന്നുള്ള വരവും പ്രതീക്ഷിക്കാം. ജീവിതപങ്കാളിയ്ക്ക് ഒരു മഹാമനസ്കയായി കാണാന്‍ കഴിയുന്നു. പുതിയ ടെക്നോളജി, റിയല്‍ എസ്റ്റേറ്റ്, ഫുഡ് ബിസിനസ്സ് എന്നിവയില്‍ ഈ രാശിക്കാര്‍ ശോഭിക്കും.

തൊഴിലും സാമ്പത്തികവും: 2, 6, 10, 11, 1, 5, 9, 8, 12, 5 ഇവയെക്കൊണ്ട് ചിന്തിക്കുന്നു. സമ്മിശ്രപ്രതികരണമാണ് ഉണ്ടാകുന്നത്. ധനം കൈവിട്ടു കളിക്കരുത്. തൊഴില്‍ നഷ്ടപ്പെടാതെ സൂക്ഷിക്കണം. ജാഗ്രതയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ അത് നഷ്ടപ്പെടുന്നതാണ്. കര്‍മ്മരംഗം മോശമായി കാണുന്നതിനാല്‍ സൂക്ഷ്മതയോടെ പെരുമാറുക. വായ്പകള്‍ ലഭിക്കാന്‍ തടസ്സങ്ങളുണ്ട്. എഴുത്തുകുത്തുകളും സംസാരവും സൂക്ഷിക്കണം.

പ്രണയവും സാമൂഹികജീവിതവും: സ്നേഹബന്ധം പുലര്‍ത്തുന്നവരാണ്. സ്നേഹിച്ചാല്‍ അവരെ വിവാഹം കഴിക്കുകയാണ് ചെയ്യുന്നത്. തീരുമാനങ്ങള്‍ വളരെ കടുത്തതും മറ്റുള്ളവരില്‍ നിന്നും ആകര്‍ഷണീയവുമായതിനാല്‍ എല്ലാപേരും ഇഷ്ടപ്പെടുകയും നിങ്ങളിലേക്കടുക്കുകയും ചെയ്യുന്നു. സ്വയംപര്യാപ്തത:- താങ്കളെപ്പോഴും സ്വയം ബോള്‍ഡ് ആയ തീരുമാനങ്ങള്‍ക്ക് തയ്യാറാകുന്നത് അതുകൊണ്ടുതന്നെ നന്നായി പര്യവസാനിപ്പിക്കാനും കഴിയും. ഡിസിപ്ളിന്‍കാരന്‍ എന്നുവിളിക്കുന്നതില്‍ ഒരു കുറവും കാണുന്നില്ല. കുട്ടികളെയും കുടുംബത്തിനെയും ഡിസിപ്ളിനായിതന്നെ വളര്‍ത്തുന്നു. ഇത് വളരെ അത്ഭുതസൃഷ്ടികളായാണ് മറ്റുള്ളവര്‍ കാണുന്നത്. കുടുംബപാരമ്പര്യത്തെ വച്ചു പുലര്‍ത്തുന്നവരാണ്. മറ്റുള്ളവരെ അടിച്ചേല്‍പ്പിക്കാറില്ല.

മുന്‍ഡേന്‍പ്രകാരം ഭാരതത്തിലും കേരളത്തിലും: നിയമസഭ, ഭരണത്തിലിരിക്കുന്ന ഘടകകക്ഷികള്‍, പ്രതിപക്ഷ പാര്‍ട്ടികളുടെ ആയുസ്സ്, വിദേശഇടപാടുകള്‍, ഖജനാവ്, അമ്പാസഡര്‍, നാഷണല്‍ പ്രോഗ്രാം, വ്യവസായം, കോ ഓപ്രേറ്റീവ് സ്ഥാപനം, പൊതുജനം, യുദ്ധം, ഇലക്ഷന്‍, ഗവര്‍ണര്‍മാരുടെ ഭരണഇടപാടുകള്‍, പൊതുജനശത്രുത, ഭരണം താഴെയാക്കാനുള്ള തന്ത്രം, വിവാഹം, വിവാഹമോചനം, നിയമവിരുദ്ധപ്രവര്‍ത്തനം, പൊതുജനങ്ങളുടെ സര്‍ക്കാരിനോടുള്ള വിരോധം, സ്ത്രീകളുടെ ആരോഗ്യവും, നിയമവിരുദ്ധപ്രവര്‍ത്തനങ്ങളും, ബിസ്സിനസ്സ് പാര്‍ട്ട്ണേഴ്സ്, പൊതുജനങ്ങളുമായുള്ള ഇടപെടല്‍, വിദേശനയം, രഹസ്യശത്രുക്കളുടെ മരണം, വിദേശബന്ധം നന്നായിരിക്കും, വിവാഹങ്ങള്‍ വമ്പിച്ച രീതിയില്‍ നടക്കുകയും സ്ത്രീകളെ പൊതുവേദികളില്‍ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യും. സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ കുറയും. മത്സ്യമേഖലയിലും ജലമേഖലയിലും പുതിയ പോളിസികള്‍ അംഗീകരിക്കും. ഈ മേഖലയില്‍ സമരങ്ങളും നികുതി വര്‍ദ്ധനവും, പണം വാങ്ങിക്കൊണ്ട് ഘടകകക്ഷികളും പ്രതിപക്ഷപാര്‍ട്ടിഭരണം മറിച്ചിടാന്‍ ശ്രമിക്കും. ഭരണം പ്രതിസന്ധിയിലായി രാജിവയ്ക്കേണ്ട സാഹചര്യമുണ്ടാകും. കൂട്ടമരണങ്ങള്‍ പ്രതീക്ഷിക്കാം. യുദ്ധമുണ്ടാകാം. രാജ്യാന്തര ചാരന്മാരുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഉയര്‍ന്ന പദവിയിലുള്ളവര്‍ക്ക് തീവ്രവാദമരണങ്ങള്‍ ഉണ്ടാകാം. മാരകമായ അസുഖങ്ങളും വരാം. വൃത്തികെട്ട രാഷ്ട്രീയ കൂട്ടുകെട്ടുകള്‍ തിരഞ്ഞെടുപ്പില്‍ വരുന്നതാണ്. അത് ജനം മനസ്സിലാക്കുകയും പുച്ഛിച്ചു തള്ളുകയും ചെയ്യും. ആത്മഹത്യകളും അപകടങ്ങളും, ജലവിഷമരണങ്ങളും, മീനമാസത്തില്‍ സംഭവിക്കും. ഹിറ്റ്ലറുടെ ഭരണകാലത്ത് ഇങ്ങനെയെല്ലാം നടന്നെങ്കിലും നമ്മുടെ ഭരണാധികാരികളും ഹിറ്റ്ലറെക്കാള്‍ മോശമായാണ് പെരുമാറുന്നത്. ഒരു പ്രയോജനവും ഹിറ്റ്ലര്‍ക്ക് ഉണ്ടായില്ല അതുപോലെ തന്നെയാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇടവമാസത്തില്‍ എല്ലാ കാര്യങ്ങളും നന്നായി നടക്കും.