രാശി അടിസ്ഥാനത്തില്‍ തയ്യാറാക്കിയ വിശദമായ പുതുവര്‍ഷഫലം

അരുവിക്കര ശ്രീകണ്ഠന്‍നായര്‍

ചിങ്ങംരാശി(Leo)

സംഹാരകാരകനായ വ്യാഴം പ്രതികൂലാവസ്ഥയില്‍ സഞ്ചരിക്കുന്നതിനാല്‍ താങ്കള്‍ക്ക് കാലം മോശമാണ്. യുറാനസ് 9 ല്‍ സഞ്ചരിക്കുന്നതിനാലും ജയലളിതയെപോലെ ബന്ധനാവസ്ഥയിലാകാനുള്ള കാര്യങ്ങള്‍ ഉണ്ടാകും. സ്ത്രീപീഡനം, ധനാപഹരണം, നീചസ്ത്രീകളുമായുള്ള അപഖ്യാതിക്കും സാധ്യത. അപകടങ്ങള്‍, ദേശീയദുരന്തങ്ങളും, ആശുപത്രിവാസം, കപ്പല്‍ദുരന്തങ്ങള്‍, നേവല്‍ഷിപ്പ്, റെയില്‍വേ, ട്രാന്‍സ്പോര്‍ട്ട്, എയര്‍ലൈന്‍ മുതലായവയിലൂടെ അപകടസാധ്യത. നിയമപരമായും മതപരവുമായ കൂട്ടമരണങ്ങള്‍ നടക്കും. പ്രധാന വ്യക്തികള്‍ക്ക് മരണം തീവ്രവാദത്തിലൂടെയോ അസുഖത്തിലൂടെയോ ഭാരതത്തിന്റെയും കേരളത്തിന്റെയും ഭരണപ്രതിപക്ഷനേതാക്കള്‍ക്ക് ഉണ്ടാകാം. പ്രധാന ക്ഷേത്രങ്ങളിലും ആരാധനാലയങ്ങളിലും തീവ്രവാദആക്രമണം ഉണ്ടാകാം. കയറ്റുമതി ഇറക്കുമതി നഷ്ടത്തില്‍ കലാശിക്കും. പൊതുജനം തെരുവിലിറങ്ങി ഭരണം അരാജകത്വമാകും. സ്ത്രീപീഡനം കാരണം ഡല്‍ഹിയിലും യുപിയിലും നടന്നതുപോലുള്ള സംഭവങ്ങള്‍ പ്രതീക്ഷിക്കാം. ശാസ്ത്രീയപരമായി നല്ല കണ്ടുപിടുത്തങ്ങളും ഉയര്‍ച്ചകളും ഉണ്ടാകും. 9-ാം ഭാവത്തിനെ സംബന്ധിക്കുന്ന ഉയര്‍ച്ചകള്‍ ഉണ്ടാകും. വിഷമദ്യദുരന്തങ്ങളും, മുങ്ങിമരണങ്ങളും, കപ്പല്‍ ദുരന്തങ്ങളും, രാജ്യാന്തരചാരന്മാരുടെ പ്രവൃത്തികള്‍ മൂലം കേരളത്തില്‍ ചിങ്ങമാസത്തിലെ തിരഞ്ഞെടുപ്പ് സമയത്ത് ലഹരി പദാര്‍ത്ഥത്തിലോ, വിഷദുരന്തത്തിലോ കൂട്ടമരണം സംഭവിക്കാം. അനാഥാലയങ്ങളിലും സംഭവിക്കാം. ആരോഗ്യം, ആയുസ്സ് ഇവ ക്ളേശകരമാണ്. മീനമാസത്തില്‍ ക്ളേശാനുഭവങ്ങള്‍ ഉണ്ടാകും. ഭരണത്തില്‍ പ്രതിസന്ധി ഉണ്ടായി പൊതുജനം പൊറുതിമുട്ടും. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും മാരകാസുഖം മൂലം മരണം സംഭവിക്കാം. ഇന്ദിരാഗാന്ധിയ്ക്ക് സംഭവിച്ചതുപോലെ നിങ്ങളുടെ കൂടെയുള്ളവര്‍ തന്നെ നിങ്ങളെ വക വരുത്തും. ചാരന്മാരുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് രാജ്യത്തിന് എതിരെ അരാജകത്വപ്രവൃത്തികള്‍ ഉണ്ടാകും (കേരളത്തിന്). പുതിയ രീതിയിലെ ബോംബാക്രമണങ്ങളും, അസുഖങ്ങളും ഉണ്ടാകാന്‍ സാധ്യത. തൊഴിലാളികള്‍ക്ക് (ഈ രാശിയില്‍ വരുന്ന) നല്ല കാലമാണ്. ശാസ്ത്രജ്ഞന്മാര്‍ക്ക് പുതിയ കണ്ടുപിടുത്തങ്ങള്‍ക്ക് അവസരം ഉണ്ടാകും.

ആരോഗ്യം: ആള്‍ക്കാര്‍ക്ക് പനി, ക്യാന്‍സര്‍, മാനസികരോഗം, കുഷ്ഠം, ക്ഷയം, ത്വക്ക് രോഗം എന്നിവ വര്‍ദ്ധിക്കുകയും മരണം വരെയും സംഭവിക്കാം. ഇവരുടെ ജീവിതത്തിലും വകുപ്പുകളിലും യുദ്ധസമാനമായ കാലമാണ്. തൊഴിലാളികളെക്കൊണ്ട് തൊഴില്‍മേഖല ബുദ്ധിമുട്ടുണ്ടാക്കും. തൊഴില്‍ മേഖല പ്രൈവേറ്റേസ് ചെയ്യാനും, നികുതിഭാരം അടിച്ചേല്‍പ്പിക്കാനും, നികുതി വര്‍ദ്ധനവിനും വില വര്‍ദ്ധനവിനും സാധ്യത. വ്യാഴന്‍ മകം നക്ഷത്രത്തിലും, പൂരം നക്ഷത്രത്തിലും മൌഢ്യം ഇല്ലാതെ നില്‍ക്കുകയും ആശ്രയ രാശിനാഥന്‍ രവി നല്ല പൊസിഷനില്‍ നില്‍ക്കുന്ന സമയത്തും ദുരിതങ്ങളില്‍ നിന്നു മോചനവും അത്ഭുതകരമായ നല്ല ജീവിതവും ലഭിക്കും.

കേരളത്തിന്‍ മുന്‍ഡേന്‍പ്രകാരം: ജയില്‍, ലേബര്‍ക്യാമ്പ്, ഹോസ്പിറ്റല്‍, അഗതിമന്ദിരങ്ങള്‍, സാമൂഹികപരിഷ്കാരങ്ങള്‍, പൊതുജനാരോഗ്യവും ക്ഷേമവും, കേന്ദ്രഭരണാധികാരികളുടെ ആയുസ്സും, പ്രകൃതിദുരന്തം, ധനസ്ഥിതി, നിയമസഭ, സ്റ്റോക്മാര്‍ക്കറ്റ്, നികുതി വരുമാനം, ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നിവ.