രാശി അടിസ്ഥാനത്തില്‍ തയ്യാറാക്കിയ വിശദമായ പുതുവര്‍ഷഫലം

അരുവിക്കര ശ്രീകണ്ഠന്‍നായര്‍

കന്നിരാശി(Virgo)

30 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം ശനി സ്വന്തം നക്ഷത്രത്തില്‍ സഞ്ചരിക്കുകയും 10 വര്‍ഷമായി പുറകോട്ടായിരുന്ന ജീവിതമോചനത്തിന് പരിഹാരവുമായി ശനി 3ല്‍ ഐശ്വര്യപൂര്‍ണമായ ജീവിതം അനിഴം നക്ഷത്രത്തില്‍ സഞ്ചരിച്ചുകൊണ്ടു നല്‍കുന്നു. 9 തലമുറയായി ഉണ്ടാക്കിവച്ച ദോഷങ്ങള്‍ക്ക് ശമനമുണ്ടാകുമെന്നാണ് കാണുന്നത്. ജീവിതപങ്കാളികളാകുന്ന ദുര്യോധനന്മാര്‍ കാരണം ബുദ്ധിമുട്ടും കഷ്ടപ്പാടുകളും അനുഭവപ്പെടുകയാണല്ലോ. ഇതില്‍നിന്നും മോചനമുണ്ടാകും. ജീവിതത്തിലെ ഏറ്റവും സൌഭാഗ്യം നല്‍കുന്ന കാലമാണ് ശനിയും ഗുരുവും നല്‍കുന്നത്. ധനപരമായി താങ്കള്‍ ഒരു കുചേലനാണല്ലോ. ആത്മീയത, മതവികാരം, മറ്റുള്ളവരെ സഹായിക്കാനുള്ള വ്യാകുലത ഇവ വിജയിക്കുന്നതാണ്. ലൌകികാസക്തി കൂടിയ കാലമാണ്. താങ്കള്‍ ഒരു ഗൈനക് ഡോക്ടറോ, ശിശുരോഗവിദഗ്ധനോ ആണെങ്കിലും ഒരു ജ്യോതിശാസ്ത്രജ്ഞനാണെങ്കിലും പുതിയ പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്തുകയും ലോകപ്രശസ്തനെന്ന പേരു ലഭിക്കുകയും ചെയ്യും. പ്രേമബന്ധവും വിവാഹബന്ധവും നടക്കും. താങ്കളുടെ ആകര്‍ഷണം കൊണ്ട് അടിമകളാക്കും. ചാരാത്മാക്കള്‍ താങ്കളുടെ ഉയര്‍ച്ചയില്‍ അസൂയ മൂത്ത് ചതിയിലകപ്പെടുത്താന്‍ ശ്രമിക്കുന്നതിനാല്‍ മുന്നോട്ടുള്ള യാത്ര ബുദ്ധിമുട്ടുണ്ടാക്കും. പ്രവൃത്തികള്‍ സസൂക്ഷ്മം നിരീക്ഷിച്ച് ബുദ്ധി ഉപയോഗിച്ചും ഈശ്വരഭജനത്തിലും മുന്നേറുക. ഒറ്റയ്ക്ക് തീരുമാനങ്ങളെടുത്ത് ജീവിക്കാന്‍ കഴിവതും ശ്രമിക്കുക. പഠിതാക്കള്‍ വളരെയധികം ശ്രദ്ധയോടെ മുന്നോട്ടു പോകേണ്ട സമയമാണ്. ഉദ്ദേശിക്കുന്ന വിഷയത്തില്‍ ഉപരിപഠനം ലഭിക്കും.

ആരോഗ്യം: ആരോഗ്യനില 6, 8, 12 ഭാവങ്ങളിലെ ആശ്രയിച്ചിരിക്കുന്നു. ഇത് മോശമായാണ് കാണുന്നത്. ടെന്‍ഷന്‍ ഒഴിവാക്കി ഈശ്വര ഭജനത്തിലൂടെ മുന്നോട്ടു പോകുക.

കുടുംബജീവിതം 3, 12, 10, 9, 1, 5, 7 ഇവയെക്കൊണ്ട് ചിന്തിക്കുമ്പോള്‍ വീടും കുടുംബവും നന്നായി നോക്കുന്ന കുപ്പയിലെ മാണിക്യമായ നിങ്ങള്‍ക്ക് കാലം മോശമാണ്. ഭര്‍ത്താവും അമ്മയും അമ്മായിയമ്മയും ക്ളേശങ്ങള്‍ നല്‍കുന്നതാണ്.

തൊഴിലും ധനവും: 2, 6, 10, 11, 1, 5, 9, 8, 12, 5 ഇവെയക്കൊണ്ട് ചിന്തിക്കുന്നു. ക്ളേശകരമായൊരു സമയമാണ്. തൊഴില്‍ നഷ്ടപ്പെടാതെ സൂക്ഷിക്കണം. ധനം കൈവിട്ടു കളിക്കരുത്. ഈശ്വരഭജനത്തിലൂടെ മുന്നോട്ടു പോകുക.

സാമൂഹിക ജീവിതവും പ്രണയവും: 2, 5, 11, 7, 6, 10, 1 (5, 11, 6, 12 പാര്‍ട്ട്ണര്‍ഷിപ്പ് വിജയപരാജയം) പ്രണയത്തില്‍ നിന്നും ഒഴിഞ്ഞുമാറുക. കുടുംബജീവിതത്തില്‍ പ്രശ്നമുണ്ടാക്കാതെ നോക്കണം. ചാരാത്മാക്കളെ കൊണ്ട് കുടുംബം കുളം തോണ്ടും. സ്വന്തമായി ബിസിനസ്സ് നോക്കുക. സന്താനലാഭമുണ്ടാകും. വിവാഹം നടക്കും. വിദ്യാഭ്യാസം പ്രണയത്തില്‍ കുരുക്കി തകരാറിലാക്കരുതേ. ഭക്ഷ്യവിഷബാധയ്ക്ക് സാധ്യതയുള്ളതിനാല്‍ സൂക്ഷിക്കുക.

സ്വയംപര്യാപ്തത: വിവിധ രൂപത്തിലുള്ള ഉപദേഷ്ടാക്കളുടെ ഇടപെടല്‍ കാരണം ജീവിതത്തിന് അത്ഭുതകരമായ ഉയര്‍ച്ച കൈവരിക്കും. ഒരു കൊച്ചു കുഞ്ഞിനെ നോക്കുന്നതുപോലെ ദൈവഭക്തിയോടെ കാര്യങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ച് മുന്നേറുക. 100 പ്രാവശ്യം ചിന്തിച്ചു തീരുമാനമെടുക്കുന്നതാണ് നല്ലത്. കയ്യാലപ്പുറത്തെ തേങ്ങയുടെ സ്വഭാവമാണ് താങ്കളുടേത്. തീരുമാനം എടുക്കുന്നതില്‍ അത്ഭുതകരമായ കഴിവുണ്ട് താങ്കള്‍ക്ക്. താങ്കളെ മറ്റുള്ളവര്‍ കണ്ട് മാതൃകാജീവിതം അനുകരിക്കുന്നു. ജ്യോതിശാസ്ത്രജ്ഞന്മാര്‍ക്ക് ലോകരെ രക്ഷിക്കുവാനുള്ള കഴിവുണ്ട്.

ഭാരതത്തിന്റെ മുന്‍ഡേന്‍: മതസ്ഥാപനങ്ങള്‍, ദേവാലയങ്ങള്‍, തത്വശാസ്ത്രം, ആത്മീയഗുരുക്കന്മാര്‍, കോടതികള്‍, ഇന്റര്‍നാഷണല്‍ നിയമം, കപ്പല്‍, വിദേശകാര്യം, വിദേശബന്ധം, വിമാനം, വിദ്യാഭ്യാസം, ട്രാന്‍സ്പോര്‍ട്ട്, വാര്‍ത്താവിനിമയം, യൂണിയന്‍ സെക്രട്ടറിമാര്‍ (ണ്ടക്കS, ണ്ടഗ്ഗS) തൊഴിലാളി സമരം, പത്രമാധ്യമങ്ങള്‍, കാലാവസ്ഥ, ബിസിനസ്സ് നഷ്ടങ്ങള്‍, ഇന്‍ഷുറന്‍സ് കമ്പനി, പൊതുജനാഭിപ്രായം.

കേരളത്തിന്റെ മുന്‍ഡേന്‍: നാടിന്റെ ആകെ പ്രശ്നങ്ങള്‍, രാഷ്ട്രീയം, പൊതുവായ സ്ഥിതി, ആഭ്യന്തരം, ജനങ്ങളുടെ പ്രശ്നങ്ങള്‍, ജനാരോഗ്യം, നാട്ടിലെ ആള്‍ക്കാര്‍, അവരുടെ ചിന്താഗതി, സ്വദേശവും മതപരവുമായ ചിന്തകള്‍, അടിയന്തിരഘട്ടത്തിലെ ചിന്താഗതി, പ്രകൃതിദുരന്തം, പരിപാടികളിലെ ഇടപെടല്‍, അവരുടെ ആക്ഷന്‍ റിയാക്ഷന്‍, നിയമസഭയുടെ സ്ഥിതി മുതലായവ. മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് ഗുണദോഷസമ്മിശ്രമായ കാലമാണ്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയിലും പദ്ധതി നിര്‍വ്വഹണത്തിലും പൊതുവെ നല്ല പുരോഗതിയുണ്ടാകും. ജനപ്രതിനിധികള്‍ക്കും, മന്ത്രിമാര്‍ക്കും രാജിയോ അസുഖങ്ങളോ, ചാരാത്മാക്കളുടെ ആക്രമണങ്ങളും, മരണവും സംഭവിക്കാം. ഭരണപരമായ തടസ്സങ്ങള്‍ ഉണ്ടാകും. ഭരിക്കുന്ന പാര്‍ട്ടിയില്‍ തന്നെ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകുകയും ഭരണത്തിന് തടസ്സം നേരിടുകയും ചെയ്യും. സംസ്ഥാനമന്ത്രിസഭ തന്നെ ഭരണനിര്‍വ്വഹണം മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ രാജി വരെ എത്തുന്ന സംഭവമുണ്ടാകും. ഭരണം ഭരണാംഗങ്ങള്‍ തന്നെ ഭിന്നിപ്പിലൂടെ അനിശ്ചിതത്വത്തില്‍ കൊണ്ടെത്തിക്കും. തൊഴിലാളികളും പ്രതിപക്ഷവും സമരകാഹളത്തില്‍ ഇടപെടുകയും ഗവണ്‍മെന്റ് ഇതിനെ ശക്തമായി നേരിടുവാന്‍ വേണ്ടി ബലപ്രയോഗം നടത്താനും സാധ്യത. ശനിയുടെയും കുജന്റെയും സ്വാധീനം മൂലം അടിയന്തിരാവസ്ഥ പോലെയുള്ള അവസ്ഥ വരെ ഉണ്ടാകാം. സര്‍ക്കാരിനെ ക്ഷീണപ്പെടുത്തുവാനും സ്വകാര്യ മേഖലകള്‍ ശക്തിപ്പെടാനും ഇടയുണ്ടാകുന്നതാണ്. തൊഴിലാളി ആനുകൂല്യം വെട്ടിക്കുറയ്ക്കാനും അമിതമായ വിലക്കയറ്റവും നികുതിഭാരവും വരാനും സാധ്യത. കുറ്റകൃത്യങ്ങള്‍ കൂടും. പിടിച്ചുപറിയും കൂടും. സംസ്ഥാനഭരണാധികാരികള്‍ക്ക് വിദേശചാരന്മാരുടെ ഇടപെടല്‍ മൂലം മരണം സംഭവിക്കാം. മതപരമായ സംഘട്ടനങ്ങള്‍ ഉണ്ടാകുകയും ഗവണ്‍മെന്റിന് പിടിച്ചുനില്‍ക്കാന്‍ കഴിയാതെ സൈന്യത്തെ വിളിച്ചുവരുത്തേണ്ട അവസ്ഥ വരാം. ഈ രാശിയില്‍ പെടുന്ന വകുപ്പുകളില്‍ കൂട്ടമരണം വരാം.