രാശി അടിസ്ഥാനത്തില്‍ തയ്യാറാക്കിയ വിശദമായ പുതുവര്‍ഷഫലം

അരുവിക്കര ശ്രീകണ്ഠന്‍നായര്‍

ധനുരാശി(Sagittarius )

താങ്കളുടെ പുതുവര്‍ഷഫലം ഗുണദോഷസമ്മിശ്രമായിരിക്കും. എല്ലാ കാര്യവും 10 പ്രാവശ്യം ആലോചിച്ച് ചെയ്യുക. 2,3 പേരുടെ അഭിപ്രായം കേട്ടശേഷം മാത്രം തീരുമാനമെടുക്കുക ആരോഗ്യ നില തൃപ്തികരമായിരിക്കില്ല. ഉദ്ദേശിക്കുന്ന വിഷയത്തില്‍ ഉപരിപഠനം കിട്ടാന്‍ സാധ്യത കുറവായിരിക്കും. പ്രണയ ബന്ധത്തിലേര്‍പ്പെട്ട് അപഖ്യാതി കേള്‍ക്കാനിടയാകും. ധനം തൊഴില്‍പരമായി ചില മാറ്റങ്ങളുണ്ടാകും. കടും വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുക. വിദേശ യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് ഒക്ടോബറിനു ശേഷം സാധിക്കും.

മുന്‍ഡേന്‍ പ്രകാരം ഭാരതത്തിന്റെയും കേരളത്തിന്റെയും:
ചാരന്മാരുടെ ഗൂഡാലോചന, വിദേശ രാജ്യങ്ങളുടെ എതിര്‍പ്പ്, രഹസ്യപ്രവൃത്തികള്‍, രഹസ്യ ശത്രുക്കള്‍, ജയില്‍, ലേബര്‍ ക്യാമ്പ്, ആശുപത്രികള്‍, അഗധിമന്ദിരങ്ങള്‍, അപ്രതീക്ഷിത കുഴപ്പങ്ങള്‍, തൊഴിവാളി സമരങ്ങള്‍, സംസ്ഥാനത്തിന്റെ അന്തസ് നിലനിര്‍ത്തുക, മരണങ്ങള്‍, പൊതു ജനാരോഗ്യവും, ക്ഷേമവും, കൃഷി, ഖനികളും മിനറലും ചേരിപ്രദേശങ്ങള്‍, ഹോട്ടല്‍, റിയല്‍ എസ്റ്റേറ്റ്, പ്രതിപക്ഷപാര്‍ട്ടികള്‍, കാലാവസ്ഥ, ഭൂചലനം, കാട്ടിതീ, തട്ടിക്കൊണ്ട് പോക്കും, കൊലപാതകങ്ങളും, വിഷദുരന്തവും, പ്രതിപക്ഷപാര്‍ട്ടികളുടെ ആക്രമണങ്ങളും, ആക്സിഡന്റുകളും, പ്രകൃതി ഭരണം കൊണ്ടുള്ള മരണങ്ങളും ഉണ്ടാകാം. കൃഷി നാശവും ഉയര്‍ന്ന പദവിയിലുള്ളവര്‍ക്ക് മരണങ്ങളും, വിദേശ ശക്തികളുടെ ഇടപെടല്‍ കൊണ്ട് രാജ്യത്തിന് ഭരണമാറ്റവും ആക്സിഡന്റോ, മരണമോ, യുദ്ധവും ഉണ്ടാകും. പുതിയ പുതിയകണ്ടുപിടിത്തങ്ങള്‍ നടത്തുകയും രാജ്യം അഭിമാനകരമായ രംഗത്ത് എത്തുകയും ഈ മേഖലകളില്‍ പുതിയ പ്രോജക്ടുകള്‍ നടപ്പിലാക്കുകയും വിവാഹവും, സന്താനഭാഗ്യവും ലഭിക്കുന്നതാണ്. കലാരംഗത്തുള്ളവര്‍ക്കും സ്ത്രീകള്‍ക്കും അഭിമാനപരമായ ആദരവുകള്‍ ലഭിക്കുന്നതാണ്.