രാശി അടിസ്ഥാനത്തില്‍ തയ്യാറാക്കിയ വിശദമായ പുതുവര്‍ഷഫലം

അരുവിക്കര ശ്രീകണ്ഠന്‍നായര്‍

മേടം രാശി(Aries)

30 വര്‍ഷത്തെ ദുരിതങ്ങള്‍ക്ക് മോചനവുമായി ശനി സ്വന്തം നക്ഷത്രത്തില്‍ സഞ്ചരിക്കുകയാണല്ലോ. യുറാനസ് ഈ രാശിയില്‍ ജീവിതത്തില്‍ പലതരം മാറ്റങ്ങള്‍ നല്‍കിക്കൊണ്ട് മുന്നേറുകയാണ്. അപ്രതീക്ഷിതമെന്ന് തള്ളിക്കളഞ്ഞ സംഗതികള്‍ പലതും നടപ്പില്‍ വരുത്തിക്കൊണ്ടിരിക്കുകയാണ്. ആത്മീയ നേട്ടങ്ങളും, ബന്ധനങ്ങളില്‍ നിന്നും മോചനവും, കര്‍മരംഗത്ത് പ്രതിബന്ധങ്ങളെ മാറ്റിമറിച്ചുകൊണ്ട് മുന്നേറുകയാണ്. സൂര്യനെപ്പോലെ ജീവിതം തെളിഞ്ഞു വരികയാണ്. താങ്കളുടെ ജീവിതപുരോഗതി രുചിച്ചു നോക്കുന്നതിനോടൊപ്പം പുതിയ കണ്ടുപിടിത്തങ്ങള്‍ക്കു വേണ്ടിയും (ലോകനന്മയ്ക്കും) ആത്മീയരംഗത്തും ജ്യോതിഷരംഗത്തും പുരോഗതി കൈവരിക്കുന്നു. ജ്ഞാനം പെട്ടെന്നുതന്നെ വര്‍ദ്ധിക്കുന്നതായും അനുഭവപ്പെടുന്നു. സമൃദ്ധിയും സന്തോഷവും കിട്ടുന്നുണ്ട്. ഗുരു മാറ്റം കഴിയുമ്പോള്‍ കൂടുതല്‍ സമ്പല്‍സമൃദ്ധിയും കൈവരിക്കാന്‍ സാധിക്കും. രാജയോഗം ചെയ്യുന്ന രവിയും ചന്ദ്രനും പല അത്ഭുതകരമായ ശുഭപ്രതീക്ഷകളും നല്‍കി അനുഗ്രഹിക്കും. Read More

ഇടവം രാശി(Tauras)

മാനസിക ശാരീരിക പ്രയാസങ്ങളുണ്ടാകും. നല്ല അവസരത്തിന് സാധ്യത. സാമ്പത്തികമായി കുറച്ച് ബുദ്ധിമുട്ടുകളുണ്ടാകാം. പ്രവൃത്തിവിജയം, മനഃശാന്തികുറവ്, നൂതനതൊഴില്‍ ലഭ്യത, കര്‍മ്മരംഗത്ത് പാര്‍ട്ട്ണര്‍ഷിപ്പ് ഒഴിവാക്കി ജീവിക്കുക. കുടുംബജീവിതം നയിക്കുന്നതില്‍ കുപ്പയിലെ മാണിക്യമായ താങ്കള്‍ അതീവപ്രഗത്ഭയാണ്. ഈ പ്രവൃത്തികള്‍ മറ്റുള്ളവര്‍ക്ക് കണ്ടാല്‍ ബഹുമാനിക്കും വിധത്തിലുമാണ്. ആരുടെ മുന്നിലും അഭിനയിച്ച് കാര്യസാധ്യം നടത്താന്‍ അപാരസൂത്രശാലികളാണ്. ഈശ്വരവിശ്വാസവും മതാചാരപ്രവൃത്തികളും ഉണ്ട്. വീട്ടിലും കുടുംബത്തിലും സല്‍ക്കാരങ്ങള്‍ക്കും സാമൂഹികപ്രവര്‍ത്തനങ്ങള്‍ക്കും മതപരമായ പ്രവൃത്തികള്‍ക്കും ഉന്നത വിദ്യാഭ്യാസം, വിദേശയാത്രകള്‍, പുതിയ കൂട്ടുകെട്ടുകള്‍, സംഘം ചേര്‍ന്നുള്ള പ്രവൃത്തികള്‍ എന്നിവയ്ക്ക് സാധ്യത കൂടുതല്‍ കാണുന്നു. Read More

മിഥുനം രാശി (Gemini)

30 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം ശനി സ്വന്തം നക്ഷത്രത്തില്‍ സഞ്ചരിക്കുകയാണ്. യുറാനസ് ഈ രാശിയുടെ 11 ല്‍ സഞ്ചരിക്കുന്നു. യുറാനസ് പ്രതികൂലാവസ്ഥയിലാണ്. ഗുണദോഷസമ്മിശ്രമായ സമയമാണ്. ആരോഗ്യവും ആയുസ്സും നന്നായിരിക്കും. തൊഴില്‍പരമായും മോശമാണ്. ഇഷ്ടജനസഹവാസം ഉണ്ടാകും Read More

കര്‍ക്കടകം രാശി (Cancer)

വെല്ലുവിളികള്‍ നിറഞ്ഞ വര്‍ഷമാണിത്. അന്ധകാരം നിറഞ്ഞ വഴികളിലൂടെയാണ് പോകുന്നതെങ്കിലും അതില്‍നിന്നും കരകയറാന്‍ കഴിയും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുന്നതാണ് നല്ലത്. മത്സരാദികള്‍ക്ക് ചില നല്ല കാര്യങ്ങള്‍ നടക്കാന്‍ സാധ്യത കാണുന്നു. ചെറുതും വലുതുമായ കാര്യങ്ങള്‍ ശ്രദ്ധിച്ചും മനസ്സിലാക്കിയും ചെയ്യേണ്ടതാണ്. പുതിയ ബിസിനസ്സില്‍ ഇടപെടേണ്ട. ഒരു മാറ്റം പ്രതീക്ഷിക്കാം.. Read More

ചിങ്ങം രാശി(Leo)

സംഹാരകാരകനായ വ്യാഴം പ്രതികൂലാവസ്ഥയില്‍ സഞ്ചരിക്കുന്നതിനാല്‍ താങ്കള്‍ക്ക് കാലം മോശമാണ്. യുറാനസ് 9 ല്‍ സഞ്ചരിക്കുന്നതിനാലും ജയലളിതയെപോലെ ബന്ധനാവസ്ഥയിലാകാനുള്ള കാര്യങ്ങള്‍ ഉണ്ടാകും. സ്ത്രീപീഡനം, ധനാപഹരണം, നീചസ്ത്രീകളുമായുള്ള അപഖ്യാതിക്കും സാധ്യത. അപകടങ്ങള്‍, ദേശീയദുരന്തങ്ങളും, ആശുപത്രിവാസം, കപ്പല്‍ദുരന്തങ്ങള്‍, നേവല്‍ഷിപ്പ്, റെയില്‍വേ, ട്രാന്‍സ്പോര്‍ട്ട്, എയര്‍ലൈന്‍ മുതലായവയിലൂടെ അപകടസാധ്യത.. Read More

കന്നി രാശി(Virgo)

30 വര്‍ഷത്തെ ദുരിതങ്ങള്‍ക്ക് മോചനവുമായി ശനി സ്വന്തം നക്ഷത്രത്തില്‍ സഞ്ചരിക്കുകയാണല്ലോ. യുറാനസ് ഈ രാശിയില്‍ ജീവിതത്തില്‍ പലതരം മാറ്റങ്ങള്‍ നല്‍കിക്കൊണ്ട് മുന്നേറുകയാണ്. അപ്രതീക്ഷിതമെന്ന് തള്ളിക്കളഞ്ഞ സംഗതികള്‍ പലതും നടപ്പില്‍ വരുത്തിക്കൊണ്ടിരിക്കുകയാണ്. ആത്മീയ നേട്ടങ്ങളും, ബന്ധനങ്ങളില്‍ നിന്നും മോചനവും, കര്‍മ്മരംഗത്ത് പ്രതിബന്ധങ്ങളെ മാറ്റിമറിച്ചുകൊണ്ട് മുന്നേറുകയാണ്. സൂര്യനെപ്പോലെ ജീവിതം തെളിഞ്ഞു വരികയാണ്. താങ്കളുടെ ജീവിതപുരോഗതി രുചിച്ചു നോക്കുന്നതിനോടൊപ്പം പുതിയ കണ്ടുപിടിത്തങ്ങള്‍ക്കു വേണ്ടിയും (ലോകനന്മയ്ക്കും) ആത്മീയരംഗത്തും ജ്യോതിഷരംഗത്തും പുരോഗതി കൈവരിക്കുന്നു. ജ്ഞാനം പെട്ടെന്നുതന്നെ വര്‍ദ്ധിക്കുന്നതായും അനുഭവപ്പെടുന്നു. സമൃദ്ധിയും സന്തോഷവും കിട്ടുന്നുണ്ട്. ഗുരു മാറ്റം കഴിയുമ്പോള്‍ കൂടുതല്‍ സമ്പല്‍സമൃദ്ധിയും കൈവരിക്കാന്‍ സാധിക്കും. രാജയോഗം ചെയ്യുന്ന രവിയും ചന്ദ്രനും പല അത്ഭുതകരമായ ശുഭപ്രതീക്ഷകളും നല്‍കി അനുഗ്രഹിക്കും. Read More

തുലാം രാശി (Libra )

30 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം ശനിയും വ്യാഴനും കേതുവും ചേര്‍ന്ന് ദുരിതമോചനവും ഐശ്വര്യവും കീര്‍ത്തിയും നല്‍കുന്നതാണ്. ദീര്‍ഘകാലമായി മനസില്‍ കൊണ്ടു നടന്ന കാര്യങ്ങള്‍ നടപ്പില്‍ വരുത്തുന്നതാണ് Read More

വൃശ്ചികം രാശി(Scorpio)

ഐശ്വര്യം, കീര്‍ത്തി, ലോകപ്രശസ്തി, മാധ്യമത്തില്‍ തിളങ്ങിനില്‍ക്കും. താങ്കള്‍ കാണിക്കുന്ന തമാശകള്‍ പോലും ലോകപ്രശംസയ്ക്ക് പാത്രമാകാം. ഇന്ത്യന്‍ പ്രധാനമന്ത്രിയും കേരള മുഖ്യനും ഈ രാശിയില്‍ ജനിച്ചവരാണ്, ഇവരുടെ ജനാംഗീകാരം നമുക്കറിയാവുന്നതാണ്. താങ്കളുടെ കര്‍ത്തവ്യം എന്താണെന്ന് അറിയാവുന്നവരാണ് നിങ്ങള്‍ വളരെയധികം പ്രതിസന്ധികള്‍ തരണം ചെയ്ത് അവ ഉദ്ദേശിക്കുന്നതിലും വളരെയധികം നേട്ടങ്ങളുമായി നേടിയെടുക്കുന്ന നിങ്ങളുടെ കഴിവ് അപാരമാണ്. Read More

ധനുരാശി (Sagittarius )

താങ്കളുടെ പുതുവര്‍ഷഫലം ഗുണദോഷസമ്മിശ്രമായിരിക്കും. എല്ലാ കാര്യവും 10 പ്രാവശ്യം ആലോചിച്ച് ചെയ്യുക. 2,3 പേരുടെ അഭിപ്രായം കേട്ടശേഷം മാത്രം തീരുമാനമെടുക്കുക ആരോഗ്യ നില തൃപ്തികരമായിരിക്കില്ല. ഉദ്ദേശിക്കുന്ന വിഷയത്തില്‍ ഉപരിപഠനം കിട്ടാന്‍ സാധ്യത കുറവായിരിക്കും. പ്രണയ ബന്ധത്തിലേര്‍പ്പെട്ട് അപഖ്യാതി കേള്‍ക്കാനിടയാകും. Read More

മകരം രാശി(Capricorn )

ഈ രാശി ഭാരത്തിന്റെ രാശിയാണ്. കന്നിരാശി ഒമ്പതാംഭാവമായി വരികയും കേരളത്തിന്റെ രാശിയായി (കന്നി) വരികയും ചെയ്യുന്നു. രാശിചക്രം യഥാര്‍ഥത്തില്‍ ഒരു താമരയവിടര്‍ന്നു നില്‍ക്കുന്നതുപോലെയാണ്. ഗജേന്ദ്രമോക്ഷം ലഭിച്ച രാശിയാണിത്. ഈ വര്‍ഷത്തെ പ്രത്യേകത ശനി സ്വന്തം നക്ഷത്രത്തില്‍ 30 വര്‍ഷത്തിലൊരിക്കല്‍ വരുന്നു എന്നതാണ്. Read More

കുംഭം രാശി(Aquarius)

ശനി താങ്കളുടെ 10ാംഭാവത്തില്‍ സ്വന്തം നക്ഷത്രത്തില്‍ നവംബര്‍ വരെ സഞ്ചരിക്കുകയാണ്. 30 വര്‍ഷത്തിലൊരിക്കല്‍ സംഭവിക്കുന്ന ഈ അത്ഭുത പ്രതിഭാസം താങ്കളുടെ വെല്‍ത്തിനെ സംബന്ധിച്ച് നല്ലതാണ്. നല്ലൊരു ജോലി ലഭിക്കുവാനും യശസ് കീര്‍ത്തി ഐശ്വര്യം മാധ്യമങ്ങളില്‍ ശോഭിക്കും. Read More

മീനം രാശി(Pisces)

താങ്കള്‍ കിണറ്റിലെ തവളയാണ്. വളരെയധികം കഴിവുള്ളവരാണ് എന്നാലും ആ കഴിവുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുവാന്‍ കഴിയാത്തവരാണ്. ട്രെയിന്‍ പോലെ തള്ളിക്കൊണ്ടു പോയാല്‍ മാത്രമേ കാര്യങ്ങള്‍ നടത്തിക്കാന്‍ പറ്റൂ. ഗുണദോഷ സമ്മിശ്രമായൊരു കാലഘട്ടമാണ്. Read More