അക്ഷരമാലകൊണ്ട് ആന, പേപ്പർകൊണ്ട് തൊപ്പി...

കൊച്ചി: ഇംഗ്ലിഷ് അക്ഷരമാല കൊണ്ട് ആന മുതൽ സീബ്രവരെ പേപ്പർ കൊണ്ട് തൊപ്പി മുതൽ പ്ലെയിൻ വരെ വിരിഞ്ഞപ്പോൾ എല്ലാവർക്കും കൗതുകം. മനോരമ ഓൺലൈനും രാജ്യാന്തര പ്രീ സ്കൂളായ സാം കിഡ്സും ചേർന്ന് സംഘടിപ്പിച്ച ഫൺഡേയിലാണ് കുഞ്ഞിക്കൈകളിൽ ഇത്തരം കുട്ടിക്കൗതുകങ്ങൾ വിരിഞ്ഞത്. ജില്ലയിൽ നിന്നു തിരഞ്ഞെടുത്ത 55 കുട്ടികളാണ് ക്യാംപിൽ പങ്കെടുത്തത്. അഞ്ചിനും പത്തിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി സംഘടിപ്പിച്ച ഡൂഡിൽ ഒറിഗാമി പരിശീലന പരിപാടിയുടെ ഉദ്ഘാടനം സാം കിഡ്സ് പ്രിൻസിപ്പൽ രസിക രാമൻ നിർവഹിച്ചു. കാർട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ, ഒറിഗാമി ട്രെയിനർ സുബിൻ കുര്യൻ, മനോരമ ഓൺലൈൻ മാർക്കറ്റിങ് ഡപ്യൂട്ടി ജനറൽ മാനേജർ ബോബി പോൾ, സാം കിഡ്സ് ഇന്റർനാഷണൽ പ്രീസ്കൂൾ അക്കാദമിക് കോ-ഓർഡിനേറ്റർ നന്ദിനി മേനോൻ തുടങ്ങിയവർ പ്രസംഗിച്ചു. ക്യാംപിൽ പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റും സമ്മാനവും വിതരണം ചെയ്തു.

© Copyright 2015 Manoramaonline. All rights reserved.