Video

ഇങ്ങനെയാണോ കുഞ്ഞിനെ പാട്ടു പഠിപ്പിക്കേണ്ടത്?

'അച്ചോട..... ചുന്ദരി വാവയെ അമ്മ 'പഞ്ചാര കുഞ്ചു' ന്റെ പാട്ട് പഠിപ്പിക്കുന്നു വല്ലാത്ത ചങ്കടത്തില വാവ പാടുന്നേ...' എന്ന ക്യാപ്ഷനോടെ സോഷ്യൽ മീഡിയയിൽ പരക്കുന്ന ഈ വിഡിയോ ഒന്നു കണ്ടു നോക്കൂ. കുഞ്ഞുങ്ങളെ ഇങ്ങനെയാണോ പഠിപ്പിക്കേണ്ടത് എന്ന് ആരും ഒന്ന് ചിന്തിച്ചുപോകും. ലൈക്കും ഷെയറും മാത്രമാണ് ഈ വിഡിയോയ്ക്ക് പിന്നിലെന്നാണ് ഇതിന് താഴെ നിറയുന്ന കമന്റുകളധികവും പറയുന്നത്. പേടിച്ച് വിറച്ച് കരഞ്ഞു വിളിച്ചുകൊണ്ടാണ് കുഞ്ഞ് ആ പാട്ട് പാടാൻ ശ്രമിക്കുന്നത്. എന്നാൽ ഒരു ദാക്ഷിണ്യവുമില്ലാതെ ആ കുഞ്ഞിനെക്കൊണ്ട് നിർബന്ധിച്ചു പാടിക്കുകയാണ് അമ്മ.

"കുഞ്ചിയമ്മയ്ക്കഞ്ചു മക്കളാണേ

അഞ്ചാമനോമന കുഞ്ചുവാണേ"

എന്ന പാട്ടാണ് ആ പാവം കുട്ടിയെക്കൊണ്ട് നിർബന്ധിച്ചു പാടിപ്പിക്കുന്നത്. എന്നാൽ എത്രയൊക്കെ പാടിയിട്ടും പാവത്തിന് 'നടന്നു കുഞ്ചു' എന്നത് 'കുഞ്ചു നടന്നു; എന്നേ പാടാൻ പറ്റുന്നുള്ളൂ. അതിനെ പേടിപ്പിച്ച് തിരുത്തിക്കൊടുക്കുന്ന ആ അമ്മയെ സോഷ്യൽ മീഡിയ ഒന്നടങ്കം വിമർശിക്കുകയാണ്. സ്വന്തം കുട്ടിയാണെങ്കിലും ഇങ്ങനെ പീ‍ഡപ്പിച്ച ഇവർക്കെതിരെ ബാലാവകാശ കമ്മീഷൻ കേസ് എടുക്കണമെന്നും, "പണ്ട് ഏതോ കുഞ്ചു പഞ്ചാര വിറ്റതിനു കൊച്ചിന് കിടക്കപ്പൊറുതിയില്ലാതായി കഷ്ടം പാവം" , "ഇങ്ങനെ പഠിപ്പിച്ചത് കൊണ്ടു കാര്യമില്ല.. കുട്ടിയുടെ കഴിവ് നഷ്ടപ്പെടും" "ഈ വീഡിയോ എടുക്കുമ്പോള്‍ ഒരിക്കലെങ്കിലും കുഞ്ഞ് നേരെ ചൊല്ലണം എന്ന് നിങ്ങള്‍ ആഗ്രഹിച്ചോ ..... കാണില്ല ...... നാണമില്ലേ കുഞ്ഞുങ്ങളെ ഇങ്ങനെ മറ്റുള്ളവരുടെ മുന്നില്‍ മോശമാക്കാൻ." എന്നിങ്ങനെ വിമർശനങ്ങൾ കൊണ്ട് നിറയുകയാണ് ആ വിഡിയോയുെട താഴെ.

കുട്ടികളിലെ ഓട്ടിസം എങ്ങനെ തിരിച്ചറിയാം?