നിബന്ധനകൾ

വ്യത്യസ്ത വിഭവങ്ങൾക്കൊണ്ട് രുചികരമായ പായസം ഉണ്ടാക്കാൻ തയാറാണോ? എങ്കിൽ നിങ്ങൾ പരീക്ഷിച്ചു വിജയിച്ച പാചകക്കുറിപ്പുകൾ അയച്ചു തരിക.

വ്യത്യസ്തമോ സാധാരണമോ ആയ വിഭവങ്ങൾകൊണ്ടു തയാറാക്കുന്ന പായസത്തിന്റെ പാചകക്കുറിപ്പുകൾ മത്സരത്തിന് അയയ്ക്കാം. ഒരാൾ ഒന്നിൽ കൂടുതൽ പാചകക്കുറിപ്പുകൾ അയയ്ക്കേണ്ടതില്ല. പായസത്തിന്റെ ചേരുവകളും പാചകരീതിയും കൃത്യമായി ഓൺലൈനിൽ പോസ്റ്റ് ചെയ്യണം. ഫൈനലിലെത്തുന്ന പാചകക്കുറിപ്പുകൾ അയച്ചു തന്നവരെ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ നടക്കുന്ന മത്സരത്തിലേക്ക് തിരഞ്ഞെടുക്കും. ഒരാൾക്ക് ഒരു സ്ഥലത്തു മാത്രമേ പങ്കെടുക്കാൻ അവസരമുണ്ടാകൂ. അയച്ചു തന്ന അതേ പാചകക്കുറിപ്പു തന്നെ നേരിട്ടുള്ള മത്സരത്തിൽ പാകം ചെയ്യണം.

സ്റ്റൗവും വർക് ടേബിളും മിക്സിയും മത്സരവേദിയിൽ ഉണ്ടായിരിക്കും. പാചകത്തിന് ആവശ്യമായ ചേരുവകളും പാചകം ചെയ്യാനുള്ള പാത്രങ്ങളും മത്സരിക്കുന്നവർ കൊണ്ടുവരേണ്ടതാണ്. നേരിട്ടുള്ള മത്സരത്തിൽ വിധികർത്താക്കൾ ആദ്യ മൂന്നു സ്ഥാനക്കാരെ തിരഞ്ഞെടുക്കും. മത്സരത്തിൽ പങ്കെടുക്കുന്നവരിൽ, ആദ്യ മൂന്നു സ്ഥാനങ്ങളിൽ വരാത്തവർക്ക് പ്രോത്സാഹന സമ്മാനം. ജഡ്ജിങ് കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും. പാചകക്കുറിപ്പുകൾ അയയ്ക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 07.

E – Mail Id

If you are unable to attach recipe, please free to send the recipes to customersupport@mm.co.in with the subject line Onapayasam Contest Season 3

Winners Season 2


Raji Devaraj (Calicut)
Vazhachundu Pradhaman

Lisi Jiji (Ernakulam)
Custard Apple Payasam

Rakhi Alex (Thiruvananthapuram)
Vazhathada Vazhakoombu Chakkakurupayasam