വഴുതനങ്ങ - നാലെണ്ണം
ഗ്രീൻപീസ് -100 gm
ശർക്കര - 400 gm
തേങ്ങ - 1
നെയ്യ് - 80 gm
ചുക്കുപൊടി - ഒരു ടീസ്പൂൺ
ജീരകപ്പൊടി- അര ടീസ്പൂൺ
ചൗവ്വരി - 20 gm
തേങ്ങാക്കൊത്ത് - കാൽ മുറി തേങ്ങയുടേത്
പാകം ചെയ്യുന്ന വിധം
വഴുതനങ്ങ മുഴുവനേ ആവി കയറ്റി വേവിച്ച് തൊലിയും കുരുവും മാറ്റി പൾപ്പ് മാത്രം എടുക്കുക. ഗ്രീൻപീസ് വേവിച്ച് ഉടയ്ക്കുക. രണ്ടും നെയ്യിൽ വരട്ടുക. അതിലേക്ക് ശർക്കരപാനി ചേർത്ത് വരട്ടുക. മൂന്നാം പാൽ ഒഴിക്കുക. വറ്റിവരുമ്പോൾ വേവിച്ച ചൗവ്വരിയും യഥാക്രമം രണ്ടാംപാലും ഒന്നാം പാലും ഒഴിക്കുക. ഒന്ന് തിളയ്ക്കുമ്പോൾ ചുക്കു പൊടിയും ജീരകപ്പൊടിയും ചേർക്കുക. നെയ്യിൽ മൂപ്പിച്ച തേങ്ങാക്കൊത്ത് ചേർത്ത് ഉപയോഗിക്കുക.