ചേരുവകൾ
കടലപരിപ്പ് - 1/2 കിലോ
ശർക്കര -1 കിലോ
തേങ്ങ- 2 എണ്ണം
തേങ്ങാപാൽ- 1, 2, 3-ാം പാൽ
നെയ്യ്- 250 gm
ഏലയ്ക്കാ-10 എണ്ണം
കശുവണ്ടി-100 gm
മുന്തിരി- 100 gm
തയ്യാറാക്കുന്ന വിധം.
കടലപരിപ്പ് ചെറുതായി വറുത്തിട്ട് 5 മണിക്കൂർ കുതിർക്കുക. 3-ാം പാൽ ഒഴിച്ച് പരിപ്പ് വേവിച്ചെടുക്കുക. ഒരു ഉരുളിയിൽ നെയ്യൊഴിച്ച് പരിപ്പ് ഇട്ടിട്ട് ശർക്കര ഉരുക്കി അരിച്ചെടുത്തതും ഒഴിച്ച് നല്ലവണ്ണം വരട്ടുക. 2-ാം പാൽ ഒഴിച്ച് പായസത്തിന്റെ പാകമാകുന്നതുവരെ നല്ലവണ്ണം തിളപ്പിക്കുക. എന്നിട്ട് ഏലയ്ക്കാപൊടി ഇടുക. ഒന്നാം പാൽ ഒഴിച്ച് രണ്ട് മൂന്ന് തിള ആകുമ്പോൾ ബാക്കി നെയ്യിൽ വറുത്ത കശുവണ്ടിയും മുന്തിരിയും വറുത്തിട്ട് അലങ്കരിക്കുക.