ചേരുവകൾ
കാരറ്റ്, ഈത്തപ്പഴം, പഞ്ചസാര, പാൽ, മിൽക്മെയ്ഡ്, നെയ്യ്, അണ്ടിപ്പരിപ്പ്, കിസ്മിസ്, ഏലയ്ക്കപ്പൊടി.
തയാറാക്കുന്ന വിധം : കാരറ്റ്, ഈത്തപ്പഴം എന്നിവ അൽപെ നെയ്യിലിട്ട് വഴറ്റിയെടുത്ത് മിക്സിയിലിട്ട് ഒന്നു കറക്കിയെടുക്കുക. ഇതിലേക്ക് പാൽ ഒഴിച്ച് നന്നായി തിളപ്പിക്കുക . കുറുകി വരുമ്പോൾ മിൽക്മെയ്ഡ് ഒഴിച്ച് ഇറക്കി വയ്ക്കുക. അണ്ടിപ്പരിപ്പ്, കിസ്മിസ് എന്നിവ നെയ്യിൽ വറുത്തതും ഏലക്കാപ്പൊടിയും ഇട്ട് അലങ്കരിക്കുക.