1. ഞവരി അരി : അര കപ്പ്
2. ശർക്കര : 250
3. നെയ്യ് :150 ഗ്രാം
4. തേൻ :1 ടീസ ്പൂൺ
5. അണ്ടിപരിപ്പ് : 25 ഗ്രാം
6. ഏലക്കായ :ഒരു നുള്ള്
7.ചുക്ക് :കാൽ ടീസ്പൂൺ
8. മല്ലി : കാൽ ടീസ്പൂൺ
9.കുരുമുളക് : കാൽ ടീസ്പൂൺ
10. കൃഷ്ണതുളസിയില : 10 എണ്ണം
11.വെറ്റില : 1 എണ്ണം
12. കാപ്പിപ്പൊടി : കാൽ ടീസ്പൂൺ
13. കോക്കനാട്ട് മിൽക് പൗഡർ : 2 കപ്പ്
14. കരിക്കിൻ വെള്ളം : 1 കപ്പ്
15.ഗ്ലൂക്കോസ് പൊടി : 2 ടീസ്പൂൺ
പാകം ചെയ്യുന്ന വിധം
ഞവര അരി വറുത്ത് പൊടിച്ച് വെക്കുക. 7 മുതൽ 11 വരെ ഉള്ള ചേരുവരകൾ നന്നായി അരച്ച് വെക്കുക.
ഒരു ഉരുളിയിൽ 1 കപ്പ് കരിക്കിൻ വെള്ളം ഒഴിച്ച് അതിൽ അരിപ്പൊടി കട്ടയില്ലാതെ കലക്കി ഒഴിക്കുക. ഇളക്കി നെയ്യ് ചേർത്ത് വരട്ടി എടുക്കുക. ശർക്കര ഉരുക്കി അരിച്ച് ചേർക്കുക.
അരച്ച ചേരുവകൾ ഒഴിച്ച് തുടരെ ഇളക്കി വറ്റിച്ച് ഉരുളിയുടെ അടിയിൽ നിന്ന് വിട്ടുവരുന്ന പരുവത്തിൽ ആയാൽ കാപ്പിപ്പൊടി ഇടുക. ഇളക്കി കോക്കനട്ട് പൗഡർ കലക്കി ഒഴിക്കുക. ചൂടായാൽ ഇറക്കിവച്ച് തേൻ. ഏലക്കാപ്പൊടി നെയ്യിൽ വറുത്ത അണ്ടിപ്പരിപ്പ് ഇട്ട് മുകളില്‍ ഗ്ലൂക്കോസ്പ്പൊടി വിതറി ചെറു ചൂടോടെ വിളമ്പാം.
ഇൗ പായസം ആഴ്ച്ചയിൽ ഒരു ദിവസം ഉണ്ടാക്കി കഴിച്ചാൽ പനിയിൽ നിന്ന് രക്ഷപ്പെട്ട് ആരോഗ്യം നിലനിർത്താം