ചേരുവകൾ
ഡബിൾ ഹോൾസ് അട- 200 grm
പാൽ - മൂന്ന് ലീറ്റർ
പഞ്ചസാര - 400 grm
മിൽക്ക് മെയ്ഡ്- 250 grm
അണ്ടിപ്പരിപ്പ് - 100 grm
ഉണക്ക മുന്തിരി - 50 grm
ബദാം- 25 gm
കാരറ്റ് - 200 gm
ഏലയ്ക്ക - 15 എണ്ണം
തേൻ - മൂന്നു ടീസ്പൂൺ
നെയ്യ്- 75 gm
തയ്യാറാക്കുന്ന വിധം.
അട ഇരുപത് മിനിട്ട് ചൂട് വെള്ളത്തിൽ ഇട്ട് വയ്ക്കുക. അതിനുശേഷം തണുത്തവെള്ളത്തിൽ കഴുകി വെള്ളം വാർന്നു പോകാനായി നീക്കി വയ്ക്കുക. അടിക്കട്ടിയുള്ള പാൻ സ്റ്റൗവിൽ വച്ച് പാൽ ഒഴിച്ച് തിളപ്പിക്കുക. തിളച്ച ശേഷം അട അതിലേക്ക് ഇട്ട് ഇളക്കുക. നന്നായി തിളച്ച ശേഷം ചെറു തീയിൽ ഇട്ട് മുപ്പത് മിനിട്ട് ഇളക്കുക. അതിലേക്ക് പഞ്ചസാര, ബദാം, മിൽക്കമെയ്ഡ് എന്നിവ ചേർത്ത ശേഷം കുറുകി വരുമ്പോൾ സ്റ്റൗവ് ഓഫ് ചെയ്യുക. അടുത്തതായി കാരറ്റ് ഗ്രേറ്റ് ചെയ്തെടുത്ത് നെയ്യ് ഒഴിച്ച് കിസ്മിസ്, കശുവണ്ടിപ്പപരിപ്പ് എന്നിവ വറുത്ത് കോരുക. അതിൽ നിന്നും 50 grm കശുവണ്ടിപ്പരിപ്പ് നുറുക്ക് പാകത്തിൽ പൊടിച്ച് മാറ്റി വയ്ക്കുക. ബാക്കി നെയ്യിലേക്ക് നീര് പിഴിഞ്ഞ് മാറ്റിവച്ചിരിക്കുന്ന കാരറ്റ് ഇട്ട് വഴറ്റുക. വഴറ്റിയ കാരറ്റ് പാനിൽ നിന്നും മാറ്റി അതേ പാനിലേക്ക് അഞ്ച് ടീസ്പൂൺ തേൻ, കാരറ്റ് മിശ്രിതം നുറുക്കിവച്ചിരിക്കുന്ന കശുവണ്ടിപരിപ്പ് ഒരു നുള്ള് ഏലയ്ക്ക എന്നിവ ചേർത്ത് ഇളക്കുക. പറ്റി കഴിയുമ്പോൾ സ്റ്റൗവ് ഓഫ് ചെയ്യുക. ആറിയതിനുശേഷം ഇത് ചെറിയ ബോളുകളാക്കി മാറ്റി വയ്ക്കുക. നേരത്തെ തയാറാക്കി വച്ചിരിക്കുന്ന പാലടയിലേക്ക് ബോൾസ് ചേർത്ത് ഇളക്കുക ഇതിലേക്ക് ഏലയ്ക്ക പൊടി വിതറുക. ശേഷം നെയ്യിൽ വറുത്തു വച്ചിരിക്കുന്ന കിസ്മിസും കശുവണ്ടിപരിപ്പും നെയ്യോടുകൂടി അതിലേക്ക് ചേർക്കുക. ഹണി ബോൾസ് പ്രഥമൻ തയാർ.