1. ചേന പൊടിയുള്ളത് - 1 1/4 കപ്പ്
ചേനത്തണ്ട് -1 1/4 കപ്പ്
ചേനയുടെ കൂമ്പില -1 1/4 കപ്പ്
2. ശീമ ചേമ്പ് - 1 1/4 കപ്പ്
ചേമ്പിൻ താള് (തണ്ട് ) - 1 1/4 കപ്പ്
ചേമ്പിൻ കൂമ്പില - 1 1/4 കപ്പ്
( എല്ലാം 1/4 കപ്പ് നെയ്യിൽ വറക്കാൻ മാറ്റി വയ്ക്കണം. )
3. ചേമ്പിന്റെ ഇടത്തരം ചെറിയ ഇല (അടചൂടാക്കാൻ വേണ്ടി )
4. ഞവര അരി -1 1/2 കപ്പ് ( കുതിർത്തത് )
5. തേങ്ങയുെട കട്ടിപ്പാൽ -10 കപ്പ്
6. തേൻ നെല്ലിക്ക -10 എണ്ണം (ചെറുതായി അരിഞ്ഞത് )
7. തേൻ നെല്ലിക്കയുടെ സിറപ്പ്- 1/4 കപ്പ് (പ്രഥമനിൽ ഒഴിക്കാൻ )
8. പനം ചക്കര ( അലിയിച്ചത് ആവശ്യത്തിന്)
9. ചുക്ക് പൊടി - 1 നുള്ള്
10. നെയ്യ് ( ആവശ്യത്തിന് )
11. വെളുത്ത എള്ള് - 5 ഗ്രാം
12. വെളിച്ചെണ്ണ - 1 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം.
1. ഞവര അരി, ചേന, ചേമ്പ് , താൾ (തണ്ട് ), കൂമ്പില ഇവയെല്ലാം കുറച്ച് ചക്കര ലായനി ചേർത്ത് നല്ലത് പോലെ അയഞ്ഞ പരുവത്തിൽ മിക്സിയിൽ അടിച്ചെടുക്കുക.
2. ഇൗ മാവിൽ വെളിച്ചെണ്ണ ചേർത്ത് ചേമ്പിലയിൽ കൈവിരലുകൾ കൊണ്ട് ചിതറിച്ച് കോരി ഒഴിച്ച് ചേമ്പില ചുരുട്ടി അപ്പച്ചെമ്പിൽ വെള്ളം തിളപ്പിച്ച് ആവിയിൽ പുഴുങ്ങി എടുക്കുക. (വെള്ളത്തിൽ ഇട്ട് പുഴുങ്ങരുത് ).
3. ഇങ്ങനെ പുഴുങ്ങി എടുത്ത അട ചെറുതായി അരിയുക. അട ചുടാൻ വിഷമമുള്ളവർ വളരെ നേർമയായി ദോശ പോലെ ചുട്ടെടുത്ത് ചെറുതായി മുറിച്ചാലും മതി
4. ഉരുളി അടുപ്പിൽ വച്ച് ചൂടായതിന് ശേഷം എള്ള് വറുത്ത് മാറ്റി വയ്ക്കുക. ഇൗ ഉരുളിയിൽ ആവശ്യത്തിന് നെയ്യ് ഒഴിച്ച്
മാറ്റിവെച്ചിരിക്കുന്ന എല്ലാ കഷങ്ങളും നെയ്യിൽ ബ്രൗൺ നിറത്തിൽ വറുത്ത് കോരണം.
5. ബാക്കി വരുന്ന നെയ്യിലേക്ക് അരിഞ്ഞു വച്ച അട ഇട്ട് ഇളക്കുക. ഉടനെ തന്നെ ചക്കര ലായനിയും തേങ്ങയുടെ പകുതി പാലും ചേർത്ത് ചെറുതീയിൽ ഇളക്കുക.
6. ഇതിലേക്ക് തേൻ നെല്ലിക്ക ചേർത്ത് ഇളക്കുക. വീണ്ടും ഇളക്കി കുറുക്കി വരുമ്പോൾ ബാക്കി പാലും ചേർത്ത് തിളയ്ക്കുന്നതിന് മുമ്പായി ഇറക്കിവച്ച്, വറുത്ത് കോരിയ എല്ലാ സാധനങ്ങളും ഇതിൽ ചേർക്കുക. എല്ലാത്തിനും മീതെ നെല്ലിക്കാ സിറപ്പും ചുക്ക് പൊടിയും തൂവി ഉപയോഗിക്കാം, കൂടെ എള്ളും.