ഉണക്കലരി - ഗ്രാം
പഞ്ചസാര - ഗ്രാം
വെളിച്ചെണ്ണ - മൂന്നു സ്പൂൺ
പശുവിൻ പാൽ - നാല് ലീറ്റർ
പാകം ചെയ്യുന്ന വിധം
ഉണക്കലരി കഴുകി ഊറ്റി എടുത്ത് പൊടിച്ച് എടുക്കുക. ഇതിൽ അമ്പത് ഗ്രാം പഞ്ചസാരയും വെളിച്ചെണ്ണയും കുറച്ച് പാലും ചേർത്ത് കുഴച്ച് ഇലയിൽ പരത്താൻ പാകത്തിന് ശരിയാക്കുക. വാഴയില കീറി അഞ്ചു തുണ്ടുകൾ ആക്കി ചെറുതായി ഒന്നു വാട്ടി എടുത്ത് അതിൽ അടയ്ക്കുള്ള മാവ് കൈ കൊണ്ട് പരത്തി അമർത്തി തെറുത്ത് എടുക്കുക. ഒരു പാത്രത്തിൽ വെള്ളം നന്നായി തിളപ്പിച്ച് തെറുത്ത അട അതിൽ ഇടുക. അട നന്നായി വേവിച്ചശേഷം വെള്ളം ഊറ്റിക്കളഞ്ഞ്, അട തണുത്തതിന് ശേഷം ഇലയിൽ നിന്നും അട ഇളക്കി എടുക്കുക. തയാറാക്കിയ അട ചെറിയ കഷണങ്ങളാക്കി മാറ്റിവയ്ക്കുക. പാൽ ഉരുളിയിൽ ഒഴിച്ച് തിളയ്ക്കുമ്പോൾ പഞ്ചസാര ചേർത്ത് വീണ്ടും തിളപ്പിച്ച് പറ്റിക്കുക. നന്നായി വറ്റുമ്പോൾ തയാറാക്കി വച്ചിരിക്കുന്ന അട ചേർത്ത് ഇളക്കുക. പാലും അടയും നന്നായി യോജിച്ച് പാകത്തിന് ആകുമ്പോൾ വാങ്ങിവച്ച് ഉപയോഗിക്കാം.