ചേരുവകൾ
ചെറുപയർ പരിപ്പ് - 200ഗ്രാം
ചക്കവരട്ടിയത് - 100ഗ്രാം
ശർക്കര - 400ഗ്രാം
നെയ്യ് - 50ഗ്രാം
തേങ്ങ - രണ്ടെണ്ണം
ഏലക്കാപ്പൊടി, ചുക്ക് - 1 ടീസ്പൂൺ
അണ്ടിപ്പരിപ്പ് - 25 ഗ്രാം
കിസ്മിസ്- 25 ഗ്രാം
തേങ്ങാക്കൊത്ത് - അര മുറിയുടേത്
തയ്യാറാക്കുന്ന വിധം.
ഉരുളിയിൽ നെയ്യ് ഒഴിച്ച് ചൂടാക്കി ചെറുപയർ പരിപ്പ് കൂട്ട് വറുത്ത് തേങ്ങയുടെ മൂന്നാംപാൽ ഒഴിച്ച് വേവിക്കുക. പകുതി വേവാകുമ്പോൾ മഷ്റൂം ചേർത്ത് വേവിക്കുക. വെന്തു കഴിയുമ്പോൾ ശർക്കര ചേർത്ത് നന്നായി വരട്ടുക. ഇതിലേക്ക് ചക്കവരട്ടിയത് ചേർത്ത് തേങ്ങയുടെ രണ്ടാംപാൽ ചേർത്ത് നന്നായി യോജിപ്പിക്കുക. കുറുകിവരുമ്പോൾ ഏലക്കാപ്പൊടിയും ചുക്കുപൊടിയും തേങ്ങയുടെ ഒന്നാംപാലും ചേർത്ത് തിള വന്നു തുടങ്ങുമ്പോൾ തീ അണക്കുക. നെയ്യിൽ അണ്ടിപ്പരിപ്പും കിസ്മിസും തേങ്ങാക്കൊത്തും വറുത്ത് പായസത്തിന്റെ മീതെ ഇടുക.