ചേരുവകൾ
ചെറുപയർ അര കിലോ
വാഴപിണ്ടി കഷ്ണങ്ങൾ ആക്കിയത് – 200 grm
കൈതച്ചക്ക – പകുതി
കരിക്ക് – 1 എണ്ണം (അകത്തെ കാമ്പ്)
ചീര ഇല – 2 തണ്ട് ഇല
ശർക്കര – ഒന്നര കിലോ
നെയ്യ് – 200 grm
തേങ്ങാപാൽ 2 തേങ്ങ (1 ആം പാല് , 2 ആം പാല് )
ചുക്ക് പൊടി 1/4 teaspoon
ഏലക്കാപ്പൊടി – 1 1/4 teaspoon
കിസ്മിസ് 150 grm
കശുവണ്ടിപരിപ്പ് – 150 grm
ഉപ്പ് – 1 നുള്ള്
തയ്യാറാക്കുന്ന വിധം.
ചെറുപയർ ചീനച്ചട്ടിയിൽ ചൂടാക്കിയതിനു ശേഷം കുക്കറിൽ പാകത്തിന് വെള്ളം വച്ച് ചൂടാകുമ്പോൾ ചെറുപയറും അരിഞ്ഞുവച്ചിരിക്കുന്ന പിണ്ടിയും കൂടി വേവിക്കണം. മൂന്നു വിസിൽ വന്നതിനുശേഷം കുക്കർ നിർത്തണം. ഉരുളി അടുപ്പത്ത് വച്ച് അതിലേക്കു നെയ്യ് ഒഴിച്ച ശേഷം കുക്കറിൽ വേവിച്ചു വച്ചിരിക്കുന്നവ ഉരുളിയിലേക്ക് ഇട്ട് നല്ലപോലെ ഇളക്കണം. അതിലേക്കു രണ്ടാം പാലും ശർക്കര പാവ് കാച്ചിയതും കൂടി ചേർത്ത് ഇളക്കണം (കുറച്ചു ശർക്കര പാവ് കാച്ചിയത് മാറ്റി വയ്ക്കണം) ഇതിലേക്ക് കൈതച്ചക്ക കൂഞ്ഞില് കളഞ്ഞത്, കരിക്കിന്റെ അകത്തെ കാമ്പ് ഇവ രണ്ടും കൂടി മിക്സിയിൽ അടിച്ച് ചേർക്കണം. ഒരു നുള്ള് ഉപ്പ് കൂടി ചേർക്കണം. നെയ്യ് ആവശ്യത്തിന് ഒഴിച്ച് കൊടുത്ത് അടിയിൽ പിടിക്കാതെ ഇളക്കി കൊണ്ടിരിക്കണം. ഇതിലേക്ക് ചീര ഇല ചെറുതായിട്ട് അരിഞ്ഞത് കൂടി ചേർത്ത് ഇളക്കണം. പായസം കുറുകി വരുമ്പോൾ ഒന്നാം പാലും ബാക്കി വച്ചിരിക്കുന്ന ശർക്കര പാവ് കാച്ചിയതും കൂടി ചേർത്ത് ഇളക്കണം. അതിന് ശേഷം കാൽ ടീസ്പൂൺ ചുക്ക് പൊടിയും ഒന്നേകാൽ ടീസ്പൂൺ ഏലക്കപൊടിയും ചേർത്ത് ഇളക്കണം. അവസാനം നെയ്യിൽ വറുത്ത കിസ്മിസും, കശുവണ്ടിപ്പരിപ്പും ചേർത്ത് നല്ലപോലെ ഇളക്കി വയ്ക്കണം. പോഷകഗുണങ്ങൾ ഉള്ള നാടൻ പായസം റെഡി