ചേരുവകൾ
അവൽ - 200 ഗ്രാം
പാൽ - 2 ലിറ്റർ
പഞ്ചസാര - 300 ഗ്രാം
ഏലക്ക പൊടി - 1 tsp
നെയ്യ് - 50 ഗ്രാം
മിൽക്ക് മെയ്ഡ് - 250 ഗ്രാം
കശുവണ്ടി - 25 ഗ്രാം
ഈന്തപ്പഴം - 50 ഗ്രാം
ഉണക്കമുന്തിരി - 25ഗ്രാം
തയ്യാറാക്കുന്ന വിധം.
∙ ചുവടു കട്ടിയുള്ള പാത്രത്തിൽ കുറച്ച് നെയ്യൊഴിച്ച് ചൂടാകുമ്പോൾ,അവൽ വറുക്കുക.
∙ ക്രിസ്പ് ആകുമ്പോൾ പാത്രത്തിൽ നിന്നു മാറ്റുക.
∙ പാത്രത്തിൽ പാൽ ഒഴിച്ച് ചൂടാകുമ്പോൾ, ഈന്തപ്പഴം, ഉണക്കമുന്തിരി ഇവ ചേർക്കുക.
∙ തിളവരുമ്പോൾ അവൽ ചേർക്കുക. നന്നായി ഇളക്കുക.
∙ പഞ്ചസാര ചേർക്കുക. ഇളക്കിക്കൊണ്ടിരിക്കുക.
∙ 5 മിനിറ്റിനുശേഷം, മിൽക്ക് മെയ്ഡ് ചേർക്കുക.
∙ ഏലക്ക പൊടിയും ചേർത്ത് ബാക്കി നെയ്യൊഴിച്ച് കശുവണ്ടി വറുത്തതിട്ട് ഇറക്കാം.