1. സേമിയ -മുക്കാൽ കപ്പ് (വളരെ ചെറുതായി നുറുക്കി വറുത്തത്)
2. നെല്ലിക്ക - എട്ടെണ്ണം (ആവിയിൽ വാട്ടി നുറുക്കി - അര മണിക്കൂർ ശർക്കരപാനിയിൽ ഇട്ട് വച്ചത്
3. പാലക് ചീര- രണ്ടു കപ്പ് (ആവിയിൽ വാട്ടിയെടുത്ത് മിക്സിയിൽ അരച്ച് അരിച്ചെടുത്തത്)
4. കറ്റാർവാഴ - രണ്ട് തണ്ട്-പൾപ്പ് മാത്രം
5. ശർക്കര -മുക്കാൽ കിലോ(വെള്ള)- പാനിയാക്കി വയ്ക്കുക
6. തേങ്ങ- രണ്ടെണ്ണം (ഒന്നാംപാൽ, രണ്ടാംപാൽ എടുക്കുക)
7. തേങ്ങാക്കൊത്ത് - രണ്ട് സ്പൂൺ(നെയ്യിൽ വറുത്തത്)
8. കാഷ്യൂനട്ട്സ് - പത്തെണ്ണം (വറുത്തത്)
9. ഏലയ്ക്കപടി - ഒരു സ്പൂൺ
പാകം ചെയ്യുന്ന വിധം
ഉരുളി അടുപ്പിൽ വച്ച് ഒന്നാം പാലിൽ സേമിയ വേവിക്കുക. മുക്കാൽ വേവാകുമ്പോൾ ചീര സിറപ്പ് ചേർത്ത് വീണ്ടും ഇളക്കുക. പിന്നീട് കറ്റാർ വാഴ പൾപ്പും, നെല്ലിക്ക ശർക്കരപാനിയോടുകൂടി തന്നെ ചേർക്കുക. ശർക്കരപാനി ആവശ്യത്തിന് ചേർക്കുക. പിന്നീട് ഒന്നാം പാൽ ചേർത്ത് അൽപം ഇളക്കി ഏലയ്ക്കപൊടി ചേർത്ത് അടുപ്പിൽ നിന്ന് ഇറക്കിവച്ച് തേങ്ങാക്കൊത്തും കാഷ്യൂനട്സും ചേർത്ത് അലങ്കരിക്കാം