ചേരുവകൾ
ഞവരയരി - ഒരു ഗ്ലാസ്
ശർക്കര - കാൽ കിലോ
തേങ്ങാപ്പാൽ - രണ്ട് തേങ്ങയുടേത്
ചുവന്ന നാടൻ റോസാപ്പൂ - മൂന്ന് എണ്ണം (സിറപ്പാക്കിയത്)
നെയ്യ് - 100ഗ്രാം
അണ്ടിപ്പരിപ്പ്- 20 എണ്ണം
മുന്തിരി- 20 എണ്ണം
ബദാം പരിപ്പ്പൊടി- രണ്ട് ടീസ്പൂൺ
തയ്യാറാക്കുന്ന വിധം.
വേവിച്ച് വച്ചിരിക്കുന്ന ഞവരയരി നന്നായി ഉടച്ചതിന് ശേഷം ശർക്കരപാനിയിൽ വരട്ടിയെടുക്കുക. കുറുകിവരുമ്പോൾ രണ്ടാം പാൽ ചേർത്ത് വീണ്ടും വരട്ടുക. അതിന്ശേഷം തയാറാക്കി വച്ചിരിക്കുന്ന റോസാപ്പൂ സിറപ്പ് ചേർത്ത് അഞ്ചു മിനിറ്റ് വരട്ടുക. ശേഷം തലപ്പാൽ ചേർത്ത് കുറുകിവരുമ്പോൾ നെയ്യിൽ 6,7 ചേരുവകൾ വറുത്ത് ഇടുക. അതിന് ശേഷം മുകളിൽ ബദാം പരിപ്പ് പൊടി ചേർത്ത് ചൂടോടെ വിളമ്പാം. രുചികരമായ ഞവരയരി റോസ്പ്പൂ പ്രഥമൻ തയാർ