ചക്കക്കുരു - 20 എണ്ണം
ചെറിയ ഉള്ളി - 100 gm
നെയ്യ് - 100 gm
ശർക്കര -500 gm
തേങ്ങാക്കൊത്ത് - അര മുറിയുടേത്
തേങ്ങ - ഒന്നര മുറി
ചുക്കുപൊടി - ഒരു ടീസ്പൂൺ
ജീരകപൊടി- മുക്കാൽ ടീസ്പൂൺ
ചൗവ്വരി - പത്ത് ഗ്രാം
പാകം ചെയ്യുന്ന വിധം
ചക്കക്കുരു തൊലി കളഞ്ഞ് വേവിച്ച് ഉടച്ചെടുക്കുക. ചെറിയ ഉള്ളി അരിഞ്ഞ് നെയ്യിൽ ഒന്ന് വഴറ്റിയശേഷം അതിലേക്ക് ചക്കക്കുരുവും ശർക്കരപാനിയും ഒഴിച്ച് വരട്ടുക. നല്ലവണ്ണം വരട്ടിയശേഷം മൂന്നാംപാൽ ഒഴിച്ച് വറ്റുമ്പോൾ വേവിച്ച ചൗവ്വരിയും രണ്ടാം പാലും ഒന്നാം പാലും ഒഴിച്ച് വാങ്ങി ചുക്കുപൊടിയും ജീരകപൊടിയും നെയ്യിൽ വറുത്ത തേങ്ങാക്കൊത്തും മുകളിൽ വിതറി വാങ്ങുക