പനം കരിക്ക് - 5 എണ്ണം
അണ്ടിപ്പരിപ്പ് - 200 gm
പഞ്ചസാര- 250 ഗ്രാം
നെയ്യ് - രണ്ടു ടേബ്ൾ സ്പൂൺ
പശുവിൻ പാൽ - അര ലീറ്റർ
കണ്ടൻസ്ഡ് മിൽക്ക് - അര കപ്പ്
ഏലയ്ക്ക - നാലെണ്ണം
എള്ള് - ഒന്ന് ടേബ്ൾ സ്പൂൺ
കൊട്ടത്തേങ്ങാക്കൊത്ത് - ഒരു ടേബ്ൾ സ്പൂൺ
കിസ്മിസ് - ഒരു ടേബ്ൾ സ്പൂൺ
പാകം ചെയ്യുന്ന വിധം
പനം കരിക്കിന്റെ തോട് കളഞ്ഞ് കാമ്പ് മാത്രം രണ്ടു സ്പൂൺ പഞ്ചസാര ചേർത്ത് മിക്സിയിൽ അടിക്കണം. ഈ കാമ്പ് നെയ്യിൽ വഴറ്റുക. അണ്ടിപ്പരിപ്പ് കരിയാതെ നെയ്യൊഴിച്ച് ചുവക്കെ വറുത്തെടുക്കണം. ആറുമ്പോൾ നല്ലതുപോലെ പൊടിച്ചെടുക്കുക. പാൽ പഞ്ചസാരയിട്ട് തിളപ്പിച്ച് ഇളം മഞ്ഞനിറമാകുമ്പോൾ വഴറ്റിയ പനം കരിക്ക് അണ്ടിപ്പരിപ്പ് പൊടി ഇവ ചേർത്ത് തിളപ്പിക്കുക. പായസപ്പരുവമാകുമ്പോൾ കണ്ടൻസ്ഡ് മിൽക്കും ഏലയ്ക്കാപ്പൊടിയും ചേർത്ത് വാങ്ങുക. നെയ്യിൽ വറുത്ത കൊട്ടത്തേങ്ങാക്കൊത്ത് എള്ള് കിസ്മിസ് ഇവ മുകളിൽ ചേർത്ത് പായസം വിളമ്പാം.