1.പൂവൻ പഴം - ആറെണ്ണം
2. ഇടത്തരം മൂപ്പെത്തിയ കട്ടിയുള്ള കാമ്പോടുകൂടിയ കരിക്ക് - രണ്ടെണ്ണം
3. ശർക്കര - 500 gm (പാനിയാക്കി അരിച്ചെടുക്കുക)
4. നെയ്യ്- 100 gm
5. കിസ്മിസ്- 100 gm
6.കശുവണ്ടി പരിപ്പ്- 100 gm
7.ഏലയ്ക്കാ പൊടി- രണ്ടു സ്പൂൺ
8.തേങ്ങാപാൽ - രണ്ട് കപ്പ്
പാകം ചെയ്യുന്ന വിധം
പൂവൻപഴം തൊഴികളഞ്ഞ് മിക്സിയിൽ അടിച്ച് എടുക്കുക. കരിക്ക് പിളർന്ന് വെള്ളം എടുത്തശേഷം കാമ്പ് ഒരു സ്പൂൺകൊണ്ട് ചുരണ്ടി എടുക്കുക. ഈ കാമ്പ് ആവശ്യത്തിന് ഇളനീർ വെള്ളം ചേർത്ത് മിക്സിയിൽ അടിച്ച് കുഴമ്പു പരുവത്തിലാക്കി എടുക്കുക. ഒരു ഉരുളിയിൽ നെയ്യ് ഒഴിച്ച് കിസ്മിസും, കശുവണ്ടി പരിപ്പും വറുത്ത് കോരി വയ്ക്കുക. അതിന് ശേഷം നെയ്യ് ഒഴിച്ച് അടിച്ചെടുത്തു വച്ചിരിക്കുന്ന പൂവൻപഴവും കുഴമ്പു രൂപത്തിലാക്കിയ കരിക്കും ചേർത്ത് വരട്ടുക. വരണ്ടുവരുമ്പോൾ ശർക്കരപ്പാനി ഒഴിച്ച് തിളപ്പിച്ച് കുറുകി വരുമ്പോൾ തേങ്ങാപ്പാൽ ഒഴിക്കുക. തിളച്ച ശേഷം ഏലയ്ക്കാപ്പൊടി, കിസ്മിസ്, കശുവണ്ടിപ്പരിപ്പ്, എന്നിവ ചേർത്ത് ഇളക്കി വാങ്ങുക.