ചേരുവകൾ
തെങ്ങിൻപൂക്കുല - അധികം മൂക്കാത്തത് ചെറുത് ഒരെണ്ണം
നെല്ലിക്ക- 8-10 എണ്ണം
ഇൗന്തപ്പഴം-10-15 എണ്ണം
ബദാം പരിപ്പ് കുതിർത്തത്- ഒരു വാളൻ
കശുവണ്ടി പരിപ്പ്- ഒരു വാളൻ
കപ്പലണ്ടി- ഒരു വാളൻ
ശർക്കര (ചീകിയെടുത്തത് / ശർക്കര പാനിയാക്കിയത്)-1/2 / 3/4 കിലോ
തേങ്ങാപ്പാൽ- ഒരു തേങ്ങയുടെ
ഏത്തപ്പഴം നുറുക്കിയത്-25-50 gm
കിസ്മിസ്- 8-10 എണ്ണം
അണ്ടിപരിപ്പ്- 8-10 എണ്ണം
നെയ്യ്-3-4 സ്പൂൺ
ഏലക്കായ് പൊടി-1/2 ടേബിള് സ്പൂൺ
വറുത്ത എള്ള് -1 ടീസ്പൂൺ
ചുക്കുപൊടി- ഒരുനുള്ള്
തയ്യാറാക്കുന്ന വിധം.
അധികം മൂക്കാത്ത തെങ്ങിന് പൂക്കല ചെറുതായി അരിഞ്ഞ് രണ്ടാം പാൽ കുറച്ച് ഒഴിച്ച് വേവിക്കുക. വെന്തശേഷം മിക്സിയിൽ അടിച്ചെടുക്കുക. അതുപോലെ തന്നെ നെല്ലിക്ക പുഴുങ്ങി കുരുകളഞ്ഞ് എടുക്കുക( പുഴുങ്ങിയ വെള്ളം എടുക്കരുത് ). കുരുകളഞ്ഞ നെല്ലിക്കയും ഇൗന്തപ്പഴവും മിക്സിയിൽ കുറച്ച് വെള്ളം ഒഴിച്ച് അടിച്ചെടുക്കുക. പിന്നീട് ബദാം പരിപ്പും , കശുവണ്ടി പരിപ്പ്, കപ്പലണ്ടി എന്നിവ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.
ഉരുളി അടുപ്പിൽ വച്ച് ചൂടാക്കുമ്പോൾ 1-2 സ്പൂൺ നെയ്യ് ഒഴിച്ച് മിക്സിയിൽ അടിച്ചെടുത്ത ഇൗ മിശ്രിതങ്ങൾ ഒരോന്ന് ആയി ഒഴിക്കുക. നന്നായി ഇളക്കി വഴറ്റി എടുക്കുക. വഴന്നു വരുമ്പോൾ ചീകി വച്ച ശർക്കര ഇട്ട് നന്നായി യോജിപ്പിക്കുക അതിലേക്ക് രണ്ടാംപാലും, പിന്നീട് ഒന്നാം പാലും ഒഴിച്ച് കൈവിടാതെ ഇളക്കി തിളപ്പിക്കുക. ഏലക്കാപൊടി, ചുക്കുപൊടി തൂകി വാങ്ങുക.
ചീനച്ചട്ടി/ പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ നെയ്യ് ഒഴിച്ച് ഏത്തപ്പഴം നുറുക്കിയതും, അണ്ടിപരിപ്പും, കിസ്മിസ്സും വറുത്ത് പായസത്തിൽ ഇടുക, പിന്നീട് വറുത്ത എള്ള് തൂകി അലങ്കരിക്കാം. സ്വാദിഷ്ടവും പോഷക സമൃദ്ധവുമായ പ്രഥമൻ റെഡി.