നെല്ലിക്ക - 15 എണ്ണം
നട്സ് - 100 ഗ്രാം
നേന്ത്രപ്പഴം -1 ലലുത്
തേങ്ങാപ്പാൽ - 1 വലിയ തേങ്ങയുടേത്
ശർക്കര - 500ഗ്രാം
നെയ്യ് - 100 ഗ്രാം
എള്ള് - 1 സ്പൂൺ
ഏലക്ക - 5 എണ്ണം
മുന്തിരി - 50 ഗ്രാം
പഞ്ചസാര - കാൽ കപ്പ്
ചൗവരി - 50 ഗ്രാം
തയ്യാറാക്കുന്ന വിധം.
നെല്ലിക്ക വേവിച്ച് അരച്ചത് മാറ്റിവയ്ക്കണം. കട്ടിയുള്ള പാത്രം അടുപ്പിൽ വച്ച് നെയ്യ് ഒഴിച്ച് പഴം വറട്ടി പഞ്ചസാരയും നട്സും ചേർത്ത് വാങ്ങി വയ്ക്കണം. ശർക്കര പാനി ചൂടാറാൻ വയ്ക്കണം. ചൗവരിയും രണ്ടാം പാൽ ഒഴിച്ച് വേവിക്കണം. അതിനു ശേഷം വേറൊരു പാത്രം അടുപ്പിൽവച്ച് നെയ്യൊഴിച്ച് അരച്ചുവച്ച നെല്ലിക്ക ശർക്കരപാനി ചേർത്ത് വഴറ്റണം. ഇതിലേക്ക് ബാക്കിയുള്ള തേങ്ങാപ്പാലും ശർക്കരപാനിയും ഒഴിക്കണം. പഴം മിശ്രിതം മിക്സിയിൽ അരയ്ക്കണം. ഈ കൂട്ട് ഇതിൽ ചേർത്ത് ഒന്നു തിളപ്പിക്കണം. ബാക്കി നെയ്യൊഴിച്ച് അണ്ടിപ്പരിപ്പും മുന്തിരിയും എള്ളും വറുത്തിടണം. ഏലയ്ക്ക പൊടിച്ചു ചേർത്ത് വിളമ്പാം.