ചേരുവകൾ
ഫിഗ് - 200 gm
ശർക്കര - 400 gm
ഈന്തപ്പഴം -100 gm
ചൗവ്വരി - 100 gm
അണ്ടിപ്പരിപ്പ് -50 gm
നെയ്യ് - 50 gm
തേങ്ങ - 1 വലുത്
ഏലയ്ക്കാപൊടി -2 1/2ടീ സ്പൂൺ
ജീരകപ്പൊടി-1 1/2 ടീസ്പൂൺ
പഞ്ചസാര - മൂന്ന് ടീസ്പൂൺ
ഒന്നാം പാൽ- ഒരു കപ്പ്
രണ്ടാം പാൽ - രണ്ട് കപ്പ്
മൂന്നാം പാൽ - നാല് കപ്പ്
തയ്യാറാക്കുന്ന വിധം.
അത്തിപ്പഴം നാലു മണിക്കൂർ ചെറുചൂട് വെള്ളത്തിൽ ഇടുക. നാലു മണിക്കൂർ കഴിഞ്ഞ് പകുതി എടുത്ത് പഞ്ചസാര ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക. ബാക്കി നാലായി മുറിച്ചു വയ്ക്കുക. ഈന്തപ്പഴം ചെറുതായി മുറിച്ചു വയ്ക്കുക. ശർക്കര പാനി ഉരുളിയിൽ ഒഴിച്ച് ഫിഗ് ചേർത്ത് വരട്ടുക. മിക്സിയിൽ അരച്ചതും ഈന്തപ്പഴവും ചേർക്കുക. മൂന്നു ടീസ്പൂൺ നെയ്യും ചേർക്കണം. നല്ലതുപോലെ അടിയിൽ പിടിക്കാതെ ‘ ത’ രീതിയിൽ ഇളക്കണം. വരണ്ട് വരുമ്പോൾ ഉരുളിയുടെ അടിഭാഗം കണ്ട് തുടങ്ങും അപ്പോൾ മൂന്നാം പാൽ ചേർക്കുക. ചൗവ്വരി നെയ്യിൽ ഒന്ന് ചൂടാക്കി വേവിച്ച് കഴുകി എടുത്ത് ഇതിൽ ചേർക്കണം. വരണ്ട് വരുമ്പോൾ അടിഭാഗം കണ്ട് തുടങ്ങും. അപ്പോൾ രണ്ടാം പാൽ ചേർക്കുക. ഒരുപാട് വരട്ടേണ്ട. ഒന്നാം പാൽ ചേർത്ത് ജീരകപ്പൊടി, ഏലയ്ക്കാപ്പൊടി ഇവയും ചേർത്ത് പായസം ഇറക്കിവയ്ക്കുക. അണ്ടിപ്പരിപ്പ് വറുത്തിടുക. പായസം തയാർ.