ചെറുപയർ പരിപ്പ്- 1 കപ്പ്
ചവ്വരി- 1/2 കപ്പ്
മത്തൻ- 1 കപ്പ്(തൊലികളഞ്ഞു വൃത്തിയാക്കി കഷ്ണങ്ങളാക്കിയത്)
കാരറ്റ്- 1 കപ്പ്
ശർക്കര-750 ഗ്രാം
തേങ്ങ-2 എണ്ണം
കിസ്മിസ്, കശുവണ്ടി - ആവശ്യത്തിന്
നെയ്യ്-1/4 കപ്പ്
ഏലക്കപൊടിച്ചത്-1 ടീസ്പൂൺ
മിൽക്ക് മെയ്ഡ്-1-2 കപ്പ്
പാകം ചെയ്യുന്ന വിധം
ഒരു ഉരുളിയിൽ 2 സ്പൂൺ നെയ്യൊഴിച്ച് വൃത്തിയാക്കിയ ചെറുപയർ പരിപ്പ് ചുവക്കെ വറക്കുക. ഒരു കുക്കറിൽ ചെറുപയർ പരിപ്പും , ചവ്വരിയും ചിരകി പിഴിഞ്ഞ മൂന്നാംപാൽ ചേർത്ത് മയത്തിൽ വേവിക്കുക. വോറൊരു കുക്കറിൽ രണ്ടാം പാൽ ചേർത്ത് മത്തങ്ങയും കാരറ്റും നല്ലപോെല വേവിക്കുക. ശർക്കര വെള്ളമൊഴിച്ചു പാനിയാക്കണം.
ഉരുളിയിൽ ബാക്കി നെയ്യൊഴിച്ച് കശുവണ്ടിപ്പരിപ്പും, കിസ്മിസും വറുത്തു കോരിവെക്കുക. ബാക്കി നെയ്യിലേക്ക് വേവിച്ചു വെച്ച ചെറുപയർ പരിപ്പും, മത്തങ്ങയും, കാരറ്റും വേവിച്ചതും അരിച്ചൊഴിച്ച ശർക്കരപാനിയും ചേർത്ത് ഇളക്കികൊണ്ടിരിക്കുക. നന്നായി കുറുകി വരുമ്പോൾ മിൽക് മെയ്ഡും, ഒന്നാം പാലും ചേർത്തിളക്കി ഏലക്കാ പൊടിയും, കിസ്മിസും അണ്ടിപ്പരിപ്പും ചേർക്കുക. പായസം റെഡി.