രുചിയുടെ രസാനുഭൂതികൾ പുതുമയോടെ അവതരിപ്പിക്കാൻ കഴിവുള്ള പാചകറാണിമാരെ കണ്ടെത്താനുള്ള മനോരമ ഓൺലൈൻ-ഹാവെൽസ് ബെസ്റ്റ് ഷെഫ് സീസൺ 4 മത്സരത്തിൽ തൃശൂർ സ്വദേശി സഹ്ന സലിം ജേതാവായി. കപ്പ മസാല ഒരുക്കി പള്ളുരുത്തി സ്വദേശി കല്യാണി ടി.എസ് രണ്ടാം സ്ഥാനവും റോ കാഷ്യു അവിയൽ ഒരുക്കി ചോറ്റാനിക്കര സ്വദേശി സുചിത്ര സാബിത് മൂന്നാം സ്ഥാനവും നേടി. ഓണാഘോഷത്തോടനുബന്ധിച്ചു സംഘടിപ്പിച്ച മൽസരത്തിൽ വിവിധ ജില്ലകളിൽ നിന്നെത്തിയ 20 ഫൈനലിസ്റ്റുകളെ പിന്നിലാക്കിയാണ് സഹ്ന മത്തനില ചിക്കൻകൂട്ട് തയാറാക്കി ഒന്നാം സ്ഥാനം നേടിയത്... »