Nalla Paadam News

നല്ലപാഠം തീം സോങ്

നാവിന്‍ത്തുന്പില്‍

എന്‍റെ പേനത്തുന്പില്‍

വാക്കേ വാ വാ

നേരിന്‍ പടിതുറന്നേ താ

നന്മയും തിന്മയും

ഇഴപിരിച്ചറിയാന്‍

ജ്ഞാനമായ് ബോധമായ്

ഉണരുവാനായി

ദീപ്തിയായ് ശോഭയായ്

തെളിയുവാനായി

വാക്കേ വാ...

കരുണ നിറയും കദനമൊഴിയും

അറിവിനായ്

ഇരുളു മറയും പുലരി വിരിയും

അറിവിനായ്

സ്നേഹമാം ദീപമെരിയും

കോവിലായ് മാറാന്‍

സര്‍വവും ഏകമായ്

ഉയിരിലേറ്റണിയാന്‍

പാരിടം ശാന്തസുന്ദര

വനികയായ് മാറാന്‍

വാക്കേ വാ

അപരനാദം മധുരതരമായ്

കേള്‍ക്കുവാന്‍

പ്രകൃതിയമ്മ അരുളുമമൃതം

നുകരുവാന്‍

ലോകമാം വേദിയില്‍ നാം

തോളുരുമ്മിടാന്‍

കല്ലിലും മുള്ളിലും ആത്മലാവണ്യം

കാണുവാന്‍ അനഘമാം

നല്ലപാഠവുമായ്

വാക്കേ വാ..

Related Story

© Copyright 2015 Manoramaonline. All rights reserved.