വരൂ ഈ നഗരങ്ങളെ കാണാം

ഏതോ അംബര ചുംബിക്കു മേൽ അല്ലെങ്കിലൊരു വിമാനത്തിനുള്ളിലിരുന്ന് ആരോ പകർത്തിയ ദൃശ്യം. കണ്ണിലൂടങ്ങ് കടന്നുപോകുമ്പോൾ വരച്ചു വച്ചതുപോലെയെന്ന് നമ്മെ കൊണ്ടു പറയിപ്പിക്കുന്ന നഗരങ്ങൾ. ജീവിതത്തിലൊരിക്കലെങ്കിലും ഇവിടെ ഒരു രാത്രിയെങ്കിലും ചെലവഴിക്കണമെന്നു സ്വപ്നം കാണിപ്പിക്കുന്ന നഗരക്കാഴ്ചകൾ. വർണാഭമായ പ്രകൃതിയിൽ മനുഷ്യൻ അവന്റെ കൈകൊണ്ടും പണിതുകൂട്ടി ഇവിടങ്ങളിൽ. പിന്നീടതിനെ നമ്മുടേതെന്ന കരുതൽ നൽകി കാത്തുസൂക്ഷിച്ചപ്പോൾ അവിടമെല്ലാം നാഗരികതയുടെ കെട്ടുറപ്പുള്ള ഇടങ്ങളായി. ലോകത്തോടെ ഞങ്ങളുടെ നഗരം കാണാൻ വരൂയെന്ന് അവർ പറഞ്ഞുകൊണ്ടേയിരിക്കുന്നു. നമ്മളും. വിയന്ന, സൂറിച്ച്, ഓക്ക്ലൻഡ്, മൂണിച്ച്, വാൻകൂവർ, ഡസൽഡോർഫ്, ഫ്രാങ്കഫർട്ട്‌, ജനീവ, കോപ്പൻഹേഗൻ, സിഡ്നി ഇവയെന്തായാലുമുണ്ടാകും അത്തരത്തിൽ‌ ലോകത്തോടു സംവദിക്കുന്ന നഗരങ്ങളിൽ. കാലം മാറിയതിനൊപ്പം ഓടിയെത്തുകയും ജീവിക്കാനുള്ള അവകാശമെന്നത് എല്ലാവർക്കും ഒരുപോലെയെന്നത് പ്രാവർ‌ത്തികമാക്കുകയും ചെയ്തുവെന്നതാണ് ഈ നഗരങ്ങളുടെ പ്രത്യേകത.

പൊതുഗതാഗതം മുതൽ വൻകിട കമ്പനികൾക്ക് കൂടുകൂട്ടാനിടം നൽകുന്നതിൽ വരെ കാണിക്കുന്ന കണിശതയാണ് ലോകത്തിനെ കൊതിപ്പുന്ന നഗരങ്ങളാക്കി വിയന്നയേയും മറ്റും മാറ്റിയത്. വ്യക്തി സ്വാതന്ത്ര്യത്തിന് അതിരുകളിടാത്ത നഗര കോണുകളിൽ ശക്തമായ സുരക്ഷാ സജ്ജീകരണങ്ങളുള്ളതിനാൽ ലോകത്തിൻറെ ഏതു കൊണിൽ നിന്നും ആരു വന്നാലും ഇവർക്ക് ധൈര്യപൂർവ്വം സ്വാഗതം പറയാം. സാങ്കേതികതയുടെ ഏറ്റവും നല്ല കുരുക്കിട്ട് നിർമിച്ചെടുത്ത പതാകൾക്കിടയിലൂടെ പാലങ്ങൾക്കടിയിലൂടെ ആഘോഷങ്ങള്‍ക്ക് ശ്വാസം വിടാൻ പോലും ഇടവേള നൽ‌കാത്ത പാർക്കുകൾക്കിടയിലൂടെ ചുമ്മാ നിന്ന് വർത്തമാനം പറയുന്ന ഇരിപ്പിടങ്ങൾക്കരികിലൂടെ പുഴകളും നദികളും ഒഴുകുന്നു. സിരററ്റ് കുറ്റിയൊഴുക്കാനും പലഹാരപ്പൊതി ചുരുട്ടിയെറിയാതെ പ്ലാസ്റ്റിക് കൊണ്ട് മൂടാതെ നദികകളുടെ പ്രാണൻ കാത്തുസൂക്ഷിക്കുന്ന നഗരങ്ങൾ. പുഴകളെ നമ്മുടെ ചവർപ്പുകൾ വലിച്ചെറിയാനുള്ള ഉപകരണമാക്കി മാറ്റാതിരിക്കുവാനുള്ള സൗകര്യങ്ങൾ‌ അവിടെയൊരുയിട്ടുണ്ട്. പുഴുക്കൾ വമിക്കാത്ത ഓടകളിലൂടെ നഗര മാലിന്യം അന്തസായി നീങ്ങിപ്പോകുന്നു. അങ്ങനെ അടിസ്ഥാന ജീവിതത്തിനു വേണ്ട സുരക്ഷയും സാഹചര്യവും സ്വാതന്ത്ര്യവും കാത്തുസൂക്ഷിക്കുവാൻ കഴിയുന്ന നഗരങ്ങൾ.

പുറംപൂച്ചുകളിൽ മാത്രം പാശ്ചാത്യതതയെ ആശ്രയിച്ചു ശീലിക്കാതെ അവിടങ്ങളിലെ പൊതുജീവതത്തെ കൂടി നമുക്ക് മാതൃകയാക്കാം. ചുവപ്പൻ ഫയലുകൾ നീങ്ങുന്നത് കാത്തിരിക്കാതെ കൂട്ടായ്മയുടെ ശക്തിയറിഞ്ഞ് പരസ്പരമറിഞ്ഞ് മുന്നോട്ടു നീങ്ങുവാൻ നമ്മെ പഠിപ്പിക്കുകയാണിവിടങ്ങൾ.