വരൂ വിലക്കുകളില്ലാത്ത സ്ത്രീലോകത്തേക്ക്

രാത്രിയിലൂടെയുള്ള സ്ത്രീകളുടെ യാത്രയെ പുരികം ചുളിക്കാതെ അംഗീകരിക്കാനുള്ള മനസികാവസ്ഥയിലേക്ക് ഇനിയും നമ്മുടെ സമൂഹം എത്തിയിട്ടില്ല. ഇത് അമേരിക്കയൊന്നുമല്ല ഇങ്ങനെ ഈ സമയത്ത് ഇറങ്ങി നടക്കാൻ എന്ന് പറഞ്ഞ് കേൾക്കാത്ത സ്ത്രീകളും കുറവാണ്. കേട്ടുമടുത്ത സ്ത്രീ അതിക്രമങ്ങളിൽ കേട്ടു തഴമ്പിച്ച വാചകവും അവളാ സമയത്ത് പോയിട്ടല്ലേ അങ്ങനെ സംഭവിച്ചത് എന്നതു തന്നെ. ഏത് മണിക്കൂറിലും സുരക്ഷയ്ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നവരുടെ നമ്പർ ആദ്യം ഡയൽ ചെയ്ത് വച്ച ഫോണുമായി നടക്കാതിരിക്കുവാൻ നമുക്കിനിയും സാധിച്ചിട്ടില്ല. പെണ്ണിന് രാത്രി വിലക്കുകളില്ലാത്ത നഗരങ്ങളെ ആകാംഷയോടെയാണ് നമ്മൾ കാണുന്നതും. അത്തരം നഗരങ്ങളിലേക്കൊന്നു ഫ്രീയായിട്ട് പോയി വരാം.

ആംസ്റ്റർഡാം എന്ന നഗരം വനിതകൾക്ക് മാത്രമല്ല, ഭിന്നലിംഹത്തിനും കറുത്തവർക്കും വെളുത്തവർക്കുമെല്ലാം വിലക്കുകളേതുമേർപ്പെടുത്താത്ത ഇടമാണ്. ആർക്കും എവിടേക്കും സ്വാഗതം. ഇക്കാര്യത്തിൽ ഏഷ്യയ്ക്ക് അഭിമാനമായി ഒറ്റ നഗരമേയുള്ളൂ. സിംഗപ്പൂർ. വാൻകൂവറും, ലിസ്ബണും കോപ്പൻഹേഗനും ഈ ഇനത്തിൽ വരുന്നതാണ്. ഏത് മണിക്കൂറിലും സ്ത്രീകള്‍ക്ക് സുഗമമായി ഇവിടങ്ങളില്‍ യാത്ര ചെയ്യാം. വേശ്യാവൃത്തിയ്ക്ക് നിയമ പരിരക്ഷയുള്ള സ്ഥലമാണാ ആംസ്റ്റർഡാം. അവിടങ്ങൾ സ്ത്രീകൾക്കേറ്റവും സുരക്ഷിതമായ ഇടമാണു താനും,. പ്രസവത്തേക്കാൾ പ്രസവാവദിയെ പേടിക്കുന്ന സ്ത്രീകളാണ് നമ്മുടെ നാട്. സ്റ്റോക്കഹോമിലെ സ്ത്രീകവ്‍ പക്ഷേ അങ്ങനെ ചിന്തിക്കേണ്ടതില്ല. ഏറ്റവും അധികകാലം പ്രസവാവദി നൽകുന്നതും വനിതകൾക്കായി ഏറ്റവും നല്ല എച്ച്ആർ‌ നയം കാത്തുസൂക്ഷിക്കുന്നതും സ്റ്റോക്ക്ഹോം ആണ്. ചുറ്റിക്കറങ്ങി നടക്കുവാൻ വനിതകളെ എപ്പോഴും സ്വാഗതം ചെയ്യുന്ന നഗരങ്ങളിലൊന്നാമ് സൂറിച്ച്. വിലക്കുകളേതും നൽകിയിട്ടില്ലാത്ത നഗരം. വിയന്നയും അതുപോലെ തന്നെ. രാത്രി കൂട്ടുകെളുടെ രസം കെടാതെ കാത്തുകൊള്ളും വിയന്നയെന്ന സുന്ദര നഗരം. പകലത്തെ ജോലിയേക്കാളും സന്ധ്യ കഴിഞ്ഞുള്ള ബസ് യാത്രയിലെ ചുഴിഞ്ഞു നോട്ടങ്ങളെ അസ്വസ്ഥതയോടെ ഓർ‌ത്ത് കഴിയേണ്ടി വരുന്നവരാണ് നമ്മുടെ നാട്ടിലെ സ്ത്രീകൾ. സോളിൽ രാത്രി ക്ലബുകളിൽ പോലും ജോലി ചെയ്യാൻ സ്ത്രീകൾക്കൊരു കുഴപ്പവുമില്ല. നിങ്ങൾ ജോലി ചെയ്യാൻ‌ തയ്യാറാമേൽ സഹായിക്കാനെപ്പോഴും സോൾ റെഡി. ഏറ്റവും നല്ല പൊതുഗതാഗതം അതും സുരക്ഷ ഉറപ്പാക്കി. മ്യൂണിച്ചും അധ്വാനിക്കുന്ന സ്ത്രീക്കൊപ്പമാണ്. ജോലി ഏതു പാതിരാ വരെ നീണ്ടാലും എല്ലാം ശാന്തമാക്കാൻ സുഖകരമായ യാത്ര മതിയല്ലോ. അത് മ്യൂണിച്ചിലുണ്ട്. ലോകത്തേറ്റവും തിരക്കേറിയ നഗരങ്ങളിലൊന്നാണ് ടോക്യോ. നഗരപ്പാച്ചിലിനിടയിൽ സ്ത്രീകൾക്ക് ആത്മവിശ്വാസത്തോടെ കറങ്ങി നടക്കാം ഏതു പാതിരാക്കാം ഈ നഗരത്തിലൂടെ. വസ്ത്രങ്ങളിൽ വലിയ വിലക്കുകൾ നിലവിലുള്ള ഗൾഫ് നാടുകളിൽ നിന്ന് ദുബായിലെത്തിയാൽ അത്ഭുതം കൊണ്ട് കണ്ണുതള്ളും. സ്ത്രീകൾ ഏറ്റവും മോഡേമായി സുരക്ഷിതമായി ജീവിക്കുന്ന നഗരമാണ് ദുബായ്.

സ്ത്രീ സൗഹൃദ നഗരങ്ങളിൽ‌ ഇന്ത്യയിൽ നിന്നൊരെണ്ണം പോലും ആരും തിരഞ്ഞെടുക്കാത്തതിൽ അത്ഭുതപ്പെടേണ്ടതായി ഒന്നുമില്ലെന്നറിയാമല്ലോ. ഇരുന്നൂറ് വർഷം നീണ്ട് അടിമത്വത്തിൽ നിന്ന് കരുത്തുറ്റ സമരങ്ങളിലൂടെ സ്വാതന്ത്ര്യം നേടിയെടുത്ത നാട്ടിലെ പാതകളിൽ വനിതകൾക്ക് രാത്രി സഞ്ചാരം അതിലേറെ കഠിനമാകുന്ന വിരോധാഭാസമാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്.