മനോരമ ഓൺലൈൻ അസെറ്റ് ഹോംസ് ചുറ്റുവട്ടം അവാർഡ്

കേട്ടാൽ കൊള്ളാമെന്ന് പറയാവുന്നൊരു സ്കൂൾ, എപ്പോഴോ നടക്കാനിരിക്കുന്നൊരു എൻട്രൻസ്, എട്ടു മണി കഴിഞ്ഞെഴുന്നേറ്റാലും ബസ് പിടിക്കാതെ ഓഫിസിലെത്തണം, ഉപ്പ് തൊട്ട് ഹെയർ ഡ്രൈയർ വരെ വാങ്ങാൻ പറ്റുന്ന കടകൾ, വലുതല്ലെങ്കിലും നഗരം നോക്കി നിൽക്കാൻ കഴിയുന്ന കോവണിയുള്ളൊരു വീടോ ഫ്ലാറ്റോ തുടങ്ങിയ ലക്ഷ്യങ്ങളുടെ അവസാനം നിങ്ങൾ എത്തിച്ചേർന്ന ഒരിടം കാണുമല്ലോ...അവിടെ നിങ്ങളുടേതായ നല്ലൊരു സംഘവുമുണ്ടാകുമല്ലോ...അയൽപക്കക്കാരെല്ലാം ചേർന്നുണ്ടാക്കിയ ഒരു കൂട്ടം.

സന്ധ്യയുടെ ചുറുചുറുപ്പിൽ പരസ്പരം പരദൂഷണമടക്കം എല്ലാം പങ്കുവച്ച് കഴിഞ്ഞിരുന്ന അയൽപക്കങ്ങൾ ഇന്നില്ലാതായി കൊണ്ടിരിക്കുന്നു. ഇന്നതിന്റെ സ്ഥാനത്ത് വേഗമെന്ന വാക്കിനൽപ്പം വിശ്രമം നൽകി അപ്പുറത്ത് താമസിക്കുന്നവരുമായി അടിച്ചുപൊളിക്കാനായി മുക്കിലും മൂലയിലും റസിഡൻറ്സ് അസോസിയേഷനുകൾ റെഡിയാണ്. ആ കൂട്ടത്തിലേക്ക് മനോരമ ഓൺലൈൻ എത്തുകയാണ്.

കേരളത്തിലെ മികച്ച റസിഡന്റ്സ് അസോസിയേഷനെ കണ്ടെത്താനായി മനോരമ ഓൺലൈനും അസെറ്റ് ഹോംസും ചേർന്നു നടത്തുന്ന ചുറ്റുവട്ടം അവാർഡിലൂടെ. നിങ്ങളുടെ അസോസി യേഷൻ സമൂഹത്തിൽ ചെയ്യുന്ന മാതൃകാപരമായ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയാകും മികച്ച റസിഡന്റ്സ് അസോസിയേഷനെ കണ്ടെത്തുക.

ഓൺലൈൻ വഴി റജിസ്റ്റർ ചെയ്യുന്ന റിപ്പോർട്ട് പരിശോധിച്ച് വിദഗ്ധസംഘം അതാത് റസിഡന്റ്സ് അസോസിയേഷനുകളിൽ നേരിട്ടെത്തും. റജിസ്റ്റേർഡ് ആയിട്ടുള്ള ഫ്ളാറ്റുകൾക്കും റസിഡന്റ്സ് അസോയിയേഷനുകൾക്കും ഈ യാത്രയിൽ പങ്കെടുക്കാം. മത്സരിച്ച് മുന്നേറാൻ നിങ്ങളും തയാറായിക്കോളു... കളിയും അൽപ്പം കാര്യവുമായി മത്സരിച്ച് മുന്നേറിക്കൊള്ളൂ.