ചുറ്റുവട്ടം അവാർഡ് രണ്ടാം ഘട്ടം റോഡ് ഷോ കൊല്ലത്തു പുരോഗമിക്കുന്നു

റസിഡൻറ്സ് അസോസിയേഷനുകൾ നൽകുന്ന സ്വീകരണം ഏറ്റുവാങ്ങി റോഡ് ഷോ കൊല്ലത്തു പുരോഗമിക്കുന്നു. കേരളത്തിലെ മികച്ച റസിഡന്റ്സ് അസോസിയേഷനെ കണ്ടെത്താനായി മനോരമ ഓൺലൈനും അസെറ്റ് ഹോംസും ചേർന്നു നടത്തുന്ന ചുറ്റുവട്ടം അവാർഡ് രണ്ടാം ഘട്ടം റോഡ് ഷോ സംഘം തിരഞ്ഞെടുക്കപ്പെട്ട 65 റസിഡന്റ്സ് അസോസിയേഷനുകളാണ് സന്ദർശിക്കുക.

പുത്തൻകുളം മീനമ്പലം റസിഡന്റ്സ് അസോസിയേഷൻ, അയത്തിൽ ശാന്തി നഗർ റസിഡന്റ്സ് അസോസിയേഷൻ എന്നിവിടങ്ങളിലാണ്  ഇന്നു സംഘം സന്ദർശനം നടത്തുന്നത്.
എട്ടാം ദിനമായ ഞായറാഴ്ച കാവനാട് രാമൻകുളങ്ങര നഗർ റസിഡന്റ്സ് അസോസിയേഷൻ സന്ദർശിച്ച ശേഷം സംഘം പത്തനംതിട്ട ജില്ലയിലെത്തും. പന്തളം പൗർണമി റസിഡൻസ് അസോസിയേഷൻ ആണ് സംഘം ഇവിടെ സന്ദർശിക്കുന്നത്.

 റോഡ് ഷോയുടെ ഭാഗമായി വർക്കല മൂങ്ങോട് പേരേറ്റിൽ റസിഡന്റ്സ് അസോസിയേഷൻ, വർക്കല നോർത്ത് റസിഡന്റ്സ് അസോസിയേഷൻ, നെട്ടയം ശ്രീരാമകൃഷ്ണപുരം റസിഡന്റ്സ് അസോസിയേഷൻ, വിഴിഞ്ഞം പിറവിളാകം റസിഡന്റ്സ് അസോസിയേഷൻ ,തിരുവനന്തപുരം ഗാന്ധിപുരം റസിഡൻസ് അസോസിയോഷൻ, വെസ്റ്റ് ഫോർട്ട് ചെമ്പകശ്ശേരി റസിഡന്റ്സ് അസോസിയേഷൻ, പാപ്പനംകോട് വിനായക നഗർ റസിഡന്റ്സ് അസോസിയേഷൻ, വഴുതയ്ക്കാട് ഉദാരശിരോമണി റോഡ് റസിഡന്റ്സ് അസോസിയേഷൻ, നാലാഞ്ചിറ ഭഗത്‍സിങ് റസിഡന്റ്സ് അസോസിയേഷൻ, പാപ്പനംകോട് ഗ്രാമീണ പൗരസമിതി റസിഡന്റ്സ് അസോസിയേഷൻ, വിതുര ചായം റസിഡന്റ്സ് അസോസിയേഷൻ, വാമനപുരം ടൗൺ റസിഡന്റ്സ് അസോസിയേഷൻ, എന്നിവിടങ്ങളിൽ സംഘം സന്ദർശനം നടത്തി അസോസിയേഷനുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തി.

ജനുവരി 17 മുതൽ ഫെബ്രുവരി 28 വരെയാണ് റോഡ്ഷോ. പ്രത്യേക സമിതി ഇതിന്റെ ഭാഗമായി റസിഡന്റ്സ് അസോസിയേഷനുകളിൽ നേരിട്ട് സന്ദർശനം നടത്തിയാവും സോണൽ വിജയികളെ കണ്ടെത്തുക. അസോസിയേഷനുകളുടെ പ്രവർത്തനമികവിനെ അടിസ്ഥാനമാക്കി യാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്.

മാർച്ച് അവസാനം കൊച്ചിയിലാണ് ഗ്രാൻഡ് ഫിനാലെ. മികച്ച റസിഡന്റ്സ് അസോസിയേഷന് ഒന്നര ലക്ഷം, രണ്ടാം സ്ഥാനത്തിന് ഒരു ലക്ഷം, മൂന്നാം സ്ഥാനത്തിന് അര ലക്ഷം എന്നിങ്ങനെയാണ് സമ്മാനത്തുക.