ചുറ്റുവട്ടം അവാർഡ് രണ്ടാം ഘട്ടം സോണൽ വിജയികളെ പ്രഖ്യാപിച്ചു...

കേരളത്തിലെ മികച്ച റസിഡന്റ്സ് അസോസിയേഷനെ കണ്ടെത്താനായി മനോരമ ഓൺലൈനും അസെറ്റ് ഹോംസും ചേർന്നു നടത്തുന്ന ചുറ്റുവട്ടം അവാർഡ് രണ്ടാം ഘട്ടം റോഡ് ഷോയുടെ സോണൽ വിജയികളെ പ്രഖ്യാപിച്ചു.

ജനുവരി 17 മുതൽ ഫെബ്രുവരി 16 വരെയായിരുന്നു റോഡ്ഷോ. തിരഞ്ഞെടുക്കപ്പെട്ട 65 റസിഡന്റ്സ് അസോസിയേഷനുകളാണ് ഇതിന്റെ ഭാഗമായി പ്രത്യേക സംഘം സന്ദർശിച്ചത്. വിവിധ റസിഡന്റ്സ് അസോസിയേഷനുകളുടെ പ്രവർത്തനമികവു വിലയിരുത്തിയ ശേഷമാണ് വിജയികളെ പ്രത്യേക സമിതി തിരഞ്ഞെടുത്തത്.

തിരുവനന്തപുരം ഗാന്ധിപുരം റസിഡൻസ് അസോസിയോഷൻ, അയത്തിൽ ശാന്തി നഗർ റസിഡന്റ്സ് അസോസിയേഷൻ, നെട്ടയം ശ്രീരാമകൃഷ്ണപുരം റസിഡന്റ്സ് അസോസിയേഷൻ, വർക്കല നോർത്ത് റസിഡന്റ്സ് അസോസിയേഷൻ എന്നിവയാണ് തിരുവനന്തപുരം സോണിലെ വിജയികൾ.

ഗിരിനഗർ റസിഡൻസ് അസോസിയേഷൻ, മിത്രം റസിഡൻസ് വെൽഫെയർ അസോസിയേഷൻ, കോടിമത റസിഡൻസ് അസോസിയേഷൻ, സരോവരം റസിഡൻസ് അസോസിയേഷൻ എന്നിവയാണ് കോട്ടയം സോണിലെ വിജയികൾ.

വൈദ്യശാലപ്പടി റസിഡൻസ് അസോസിയേഷൻ, തണൽ റസിഡൻസ് അസോസിയേഷൻ, പള്ളിക്കാവുറോഡ് റസിഡൻസ് അസോസിയേഷൻ, കുന്നത്തൂർ റസിഡൻസ് അസോസിയേഷൻ എന്നിവയാണ് എറണാകുളം സോണിലെ വിജയികൾ.

നേതാജി നഗർ റസിഡൻസ് അസോസിയേഷൻ, ഹലോ റസിഡൻസ് അസോസിയേഷൻ, പാലാപ്പുറം, ബംഗലാപറമ്പ് റസിഡൻസ് അസോസിയേഷൻ, കഞ്ചിക്കോട്, അക്ഷര നഗർ റസിഡൻസ് അസോസിയേഷൻ, കരിങ്ങരുപ്പുള്ളി എന്നിവയാണ് തിരഞ്ഞെടുക്കപ്പെട്ട കോഴിക്കോടു സോണിലെ വിജയികൾ.

സോണൽ വിജയികളായ 16 റസിഡൻസ് അസോസിയേഷനുകളുടെ പ്രതിനിധികളുമായി വരും ദിവസങ്ങളിൽ മുഖാമുഖം പരിപാടി സംഘടിപ്പിക്കും.

മാർച്ച് അവസാനം കൊച്ചിയിലാണ് ഗ്രാൻഡ് ഫിനാലെ. മികച്ച റസിഡന്റ്സ് അസോസിയേഷന് ഒന്നര ലക്ഷം, രണ്ടാം സ്ഥാനത്തിന് ഒരു ലക്ഷം, മൂന്നാം സ്ഥാനത്തിന് അര ലക്ഷം എന്നിങ്ങനെയാണ് സമ്മാനത്തുക.