നിങ്ങളുടെ സംശയങ്ങൾക്കുള്ള മറുപടികൾ

മനോരമ ഓൺലൈൻ– അസെറ്റ് ഹോംസ് ചുറ്റുവട്ടം അവാർഡ് എന്നാൽ?

കേരളത്തിലെ ഏറ്റവും മികച്ച റസിഡന്റ്സ് അസോസിയേഷൻ കണ്ടെത്താൻ മനോരമ ഓൺലൈനും അസെറ്റ് ഹോംസും ചേർന്നൊരു ക്കുന്ന മൽസരം

ആർക്കെല്ലാം അപേക്ഷിക്കാം?

കേരളത്തിലെ എല്ലാ ജില്ലകളിലെയും 2014ന് മുൻപ് (മിനിമം ഒരു വർഷം പ്രവർത്തനം പൂർത്തിയാ ക്കിയതും) റജിസ്റ്റർ ചെയ്ത് റസിഡന്റ്സ് അസോസിയേഷനുകൾക്ക് ചുറ്റുവട്ടം അവാർഡിനു അപേക്ഷിക്കാം.

ഫ്ളാറ്റുകളിലെയും വില്ലകളിലെയും റസിഡന്റ്സ് അസോസിയേഷനുകൾക്ക് അപേക്ഷിക്കാമോ?

ഫ്ളാറ്റുകളിലെയും വില്ലകളിലെയും റസിഡന്റ്സ് അസോസിയേഷനുകൾക്കും മൽസരത്തിൽ പങ്കെടുക്കാം

മനോരമ ഓൺലൈൻ– അസെറ്റ് ഹോംസ് ചുറ്റുവട്ടം അവാർഡിന് റജിസ്റ്റർ ചെയ്യാൻ?

മൽസരത്തിനെക്കുറിച്ച് വിശദീകരിക്കുന്ന www.chuttuvattom.com/award സൈറ്റ് സന്ദർശിച്ച് സിഡന്റ്സ് അസോസിയേഷന്റെ പേരും മുൻവർഷത്തെ പ്രവർത്തന റിപ്പോർട്ടും സമർപ്പിക്കണം.

തപാലിലുടെ റജിസ്റ്റർ ചെയ്യാൻ സാധിക്കുമോ?
സാധിക്കും. റസിഡന്റ്സ് അസോസിയേഷന്റെ പേരും പ്രവർത്തന റിപ്പോർട്ടും "ചുറ്റുവട്ടം അവാർഡ്, മനോരമ ഒാൺലൈൻ, മലയാള മനോരമ, കെ. കെ. റോഡ്. കോട്ടയം - 686001" എന്ന വിലാസത്തിൽ അയയ്ക്കാവുന്നതാണ്.

മനോരമ ഓൺലൈൻ– അസെറ്റ് ഹോംസ് ചുറ്റുവട്ടം അവാർഡിനുള്ള മാനദണ്ഡങ്ങൾ എന്തല്ലാമാണ്?
സ്ത്രീ ശാക്തീകരണം, വയോജന ക്ഷേമം, അടുക്കള തോട്ടം, മാലിന്യനിർമാജനം എന്നീ മേഖലകളിലെ റസിഡന്റ്സ് അസോസിയേഷന്റെ പ്രവർത്തന മികവാണ് മുഖ്യമായും വിലയിരുത്തപ്പെടുന്നത്.

എത്ര റസിഡന്റ്സ് അസോസിയേഷനുകളെയാണ് ചുറ്റുവട്ടം അവാർഡിന്റെ അവസാന റൗണ്ടിലേയ്ക്ക് പരിഗണിക്കുന്നത്?
10 റസിഡന്റ്സ് അസോസിയേഷനുകളെയാണ് ചുറ്റുവട്ടം അവാർഡിന്റെ അവസാന റൗണ്ടിലേയ്ക്ക് പരിഗണിക്കുന്നത്.

ചുറ്റുവട്ടം അവാർഡിന്റെ വിജയികളെ എങ്ങനെയാണ് നിർണയിക്കുന്നത്?
ആദ്യഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന 70 അസോസിയേഷനുകളിൽ റോഡ് ഷോയുടെ ഭാഗമായി വിവിധ രംഗങ്ങളിലെ വിദഗ്ധർ അടങ്ങിയ സമിതി സന്ദർശനം നടത്തും. വെബ്സൈറ്റി ലൂടെ ലോകമെമ്പാടുമുള്ള വായനക്കാർ നൽകുന്ന റേറ്റിങ്‌കൂടി അടിസ്ഥാനമാക്കിയാണ് അവസാന റൗണ്ടിലേയ്ക്ക് 10 അസോസിയേഷനുകളെ കണ്ടെത്തുക.

എന്താണ് സമ്മാനം?
ഒന്നാമതെത്തുന്ന റസിഡന്റ്സ് അസോസിയേഷന് 1.5 ലക്ഷം രൂപയും ട്രോഫിയും. രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തുന്ന അസോസിയേഷനുകൾക്ക് യഥാക്രമം ഒരു ലക്ഷം രൂപ, അര ലക്ഷം രൂപയും.

ചുറ്റുവട്ടം അവാർഡിനെക്കുറിച്ചു കൂടുതൽ അറിയാൻ?
മൽസരത്തെക്കുറിച്ചുള്ള സംശയങ്ങൾക്ക് 9846061027 എന്ന നമ്പറിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെ വിളിക്കാം. മലയാള മനോരമയിലെ മറ്റ് നമ്പറുകളിൽ വിളിച്ചാൽ ചുറ്റുവട്ടം അവാർഡിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാവില്ല.