മൽസരം അന്തിമഘട്ടത്തിൽ

മികവിന്റെ മൽസരത്തിൽ ഇനി 15 വീട്ടുകൂട്ടങ്ങൾ‌

എന്താണ് ചുറ്റുവട്ടം അവാർഡ്?

കേരളത്തിലെ മികച്ച റസിഡന്റ്സ് അസോസിയേഷനെ കണ്ടെത്താനായി മനോരമ ഓൺലൈനും അസെറ്റ് ഹോംസും സംയുക്തമായി സംഘടിപ്പിക്കുന്ന മത്സരാധിഷ്ഠിത തിരഞ്ഞെടുപ്പാണ് ചുറ്റുവട്ടം അവാർഡ്.

ആർക്കൊക്കെ പങ്കെടുക്കാം?

റജിട്രേഷൻ ഉള്ള ഫ്ളാറ്റുകൾക്കും റസിഡന്റ്സ് അസോയിയേഷനുകൾക്കും മത്സരത്തിൽ പങ്കെടുക്കാം. മൽസരത്തിൽ പങ്കെടുക്കുന്നതിനായി ഓൺലൈനിൽ അപേക്ഷ നൽകിയ ശേഷം കാത്തിരിക്കുക. നമ്മുടെ പ്രതിനിധികൾ നിങ്ങളെ ബന്ധപ്പെടും.

എങ്ങനെ റജിസ്റ്റർ ചെയ്യാം?

മൽസരത്തിനായി ഒരുക്കിയ വെബ്സൈറ്റിൽ റസിഡന്റ്സ് അസോസിയേഷന്റെയും ഭാരവാഹികളുടെയും പേരും വിവിധ മൽസര വിഭാഗങ്ങളിലുള്ള പ്രവർത്തനങ്ങളുടെ സംക്ഷിപ്ത വിവരങ്ങളും അപ്‌ലോഡ് ചെയ്തു മൽസരത്തിൽ റജിസ്റ്റർ ചെയ്യാം.

അവാർഡുകൾക്ക് അർഹമാകുന്നതെങ്ങനെ?

മൽസരത്തിനായി നൽകിയ വ്യത്യസ്ത മൽസരവിഭാഗങ്ങളിൽ നിങ്ങൾ തിരഞ്ഞെടുത്ത വിഷയത്തിൽ ഉള്ള മികവിന്റെ അടിസ്ഥാനത്തിൽ അതാത് വിഷയങ്ങളിലെ മികവിനുളള പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെടും. വിവിധ വിഷയങ്ങളിലെ പ്രവർത്തനങ്ങളുടെ മൊത്തം സ്കോറിന്റെയും നിങ്ങളുടെ അസോസിയേഷൻ സമൂഹത്തിൽ ചെയ്യുന്ന മാതൃകാപരമായ പ്രവർത്തനങ്ങളുടെ സ്കോറും വിലയിരുത്തിയാവും വിദഗ്ധ സമിതി സംസ്ഥാനത്തെ മികച്ച റസിഡന്റ്സ് അസോസിയേഷനെ കണ്ടെത്തുക.

എങ്ങനെയാവും മികച്ച അസോസിയേഷനുകളെ കണ്ടെത്തുക?

ഓൺലൈൻ വഴി റജിസ്റ്റർ ചെയ്യുന്ന റിപ്പോർട്ട് പരിശോധിച്ച് വിദഗ്ധസംഘം മികവു കാട്ടുന്ന റസിഡന്റ്സ് അസോസിയേഷനുകളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കും. തുടർന്ന് റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളുമായി മുഖാമുഖം, അസോസിയേഷനിൽ വിദഗ്ധ സമിതിയുടെ സന്ദർശനം തുടങ്ങിയവ ഉൾപ്പെടുന്ന വിവിധ ഘട്ടങ്ങളിൽ ഓരോ അസോസിയേഷന്റെയും പ്രവർത്തനം വിലയിരുത്തും.

ഓരോ മൽസര വിഭാഗങ്ങളിലും മികച്ച പ്രവർത്തനം കാട്ടിയ റസിഡന്റ്സ് അസോസിയേഷന് 40,000 രൂപ വീതം സമ്മാനം ലഭിക്കും. എല്ലാ വിഭാഗത്തിലെയും മൊത്തം മികവിന്റെ അടിസ്ഥാനത്തിലാകും സംസ്ഥാനത്തെ ഏറ്റവും മികച്ച അസോസിയേഷനെ തിരഞ്ഞെടുക്കുക. ഒരു ലക്ഷം രൂപയും സർട്ടിഫിക്കറ്റും ട്രോഫിയും ഉൾപ്പെടുന്ന ഒന്നാം സമ്മാനം പ്രൗഡഗംഭീരമായ ചടങ്ങിൽ സമ്മാനിക്കും, രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് യഥാക്രമം 75,000 രൂപയും 50,000 രൂപയും സമ്മാനം ലഭിക്കും.