കഴിഞ്ഞ ഡൽഹി ഓട്ടോ എക്സ്പോയിലെ ടിവിഎസ് പവല്യനിലെ പ്രധാന
ആകർഷണങ്ങളിലൊന്നായിരുന്നു അകുല 310. പെർഫോമൻസ് കൺസെപ്റ്റാണെങ്കിലും ഉടൻ
പുറത്തിറങ്ങുമെന്നാണ് കമ്പനി പറയുന്നത്. ലുക്ക് തന്നെയാണ് ടി വി എസിന്റെ ഈ
ബൈക്കിന്റെ പ്രധാന ആകർഷണം. ടിവിഎസ് റേസിങ്ങിന്റെ 33 വർഷത്തെ അനുഭവ പരിചയത്തിൽ
നിന്നാണ് അകുലയുടെ ജനനം എന്നാണ് ബൈക്ക് അവതരിപ്പിച്ചുകൊണ്ട് കമ്പനി അറിയിച്ചത്.
ബൈക്കിന്റെ എൻജിൻ സ്പെസിഫിക്കേഷൻ കമ്പനി പുറത്തു വിട്ടിട്ടില്ലെങ്കിലും
ബിഎംഡബ്ല്യുവിന്റെ ചെറു ബൈക്കായ ജി 310 ലെ 313 സിസി എൻജിൻ തന്നെയായിരിക്കും
അകുലയ്ക്കും. Engine: 313 CC Expected Price: 1.80-2.20 Lakhs
Expected Launch Date: End 2017