ഹോണ്ടയുടെ ഓഫ്റോഡ് അഡ്വഞ്ചർ ടൂറർ ബൈക്കാണ് സിആർഎഫ് 1000 എൽ ആഫ്രിക്ക ട്വിൻ. ഘടകങ്ങളായി ഇറക്കുമതി ചെയ്തു മെയ്ക്ക് ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഹോണ്ടയുടെ മനേസർ നിർമാണശാലയിൽ അസംബിൾ ചെയ്തായിരിക്കും ബൈക്ക് വിപണിയിലെത്തുക. ഫെബ്രുവരിയിൽ നടന്ന ഡൽഹി ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച വാഹനം 2017 പകുതിയൊടെ വിപണിയിലെത്തും. 998 സിസി കോംപാക്റ്റ് ലിക്വിഡ് കൂൾഡ്, 4 സ്ട്രോക്ക്, 8 വാൽവ് എൻജിനാണ് സിആർഎഫ് 1000 എൽ ആഫ്രിക്ക ട്വിൻ-ന്റെ കരുത്ത്.
Engine: 998 CC
Expected Price: 14-16 Lakhs
Expected Launch Date: Mid 2017