ഓസ്ട്രിയൻ ഇരുചക്ര വാഹന നിർമാതാക്കളായ കെടിഎമ്മിന്റെ പുതിയ ഡ്യൂക്കാണ് ഇരുചക്ര ലോകം ആകംക്ഷയോടെ കാത്തിരിക്കുന്ന മോഡൽ. മിലാനിൽ നടന്ന രാജ്യാന്തര ടൂ വീലർ ഓട്ടോഷോയില്‍ പ്രദർശിപ്പിച്ച പുതിയ ഡ്യൂക്ക് 390 ഫ്രെബ്രുവരിയിൽ വിപണിയിലെത്തും. ദ കോർണർ റോക്കറ്റ് എന്നാണ് പുതിയ ഡിസൈന്‍ കമ്പനി നൽകിയിരിക്കുന്ന പേര്. കൂടുതൽ ഷാർപ്പായ ഡിസൈനാണ് ബൈക്കിന്. ഭാരം കുറഞ്ഞ പുതിയ ഫ്രെയിമിലാണ് ബൈക്ക് നിർമ്മിച്ചിരിക്കുന്നത്. എന്നാൽ എൻജിൻ ഭാഗത്ത് കാര്യമായ മാറ്റങ്ങളില്ല. 373.2 സിസി സിംഗിൾ സിലിണ്ടർ 43.5 ബിഎച്ച്പി എൻജിൻ തന്നെ. അണ്ടർ ബെല്ലി എക്സ്ഹോസ്റ്റിന് പകരം സാദാ എക്സ്ഹോസ്റ്റായിരിക്കും.
Engine: 373.2 CC
Expected Price:2-2.15 Lakhs
Expected Launch Date: February 2017