നിലവിൽ ശ്രീലങ്കൻ വിപണിയിലുള്ള ഹീറോയുടെ 110 സിസി ഡാഷായിരിക്കും കമ്പനി അടുത്തതായി പുറത്തിറക്കുന്ന സ്കൂട്ടർ. 2014 ഡൽഹി ഓട്ടോഎക്സ്പോയിൽ അവതരിപ്പിക്കപ്പെട്ട മോഡൽ കഴിഞ്ഞ വർഷം പുറത്തിറങ്ങുമെന്ന് പ്രതീക്ഷിച്ചെങ്കിലും കമ്പനി വിപണിയിലെത്തിച്ചിരുന്നില്ല. ഫോര്‍ സ്ട്രോക്, എയര്‍ കൂള്‍ഡ്, സിംഗിള്‍ സിലിണ്ടറാണ് ഈ 111 സിസി സ്കൂട്ടറിനുള്ളത്. യുഎസ്ബി മൊബൈല്‍ ചാര്‍ജര്‍, സെര്‍വീസ് ഡ്യൂ ഇന്‍ഡിക്കേറ്റര്‍, ബൂട്ട് ലൈറ്റ്, എല്‍ഇഡി ടെയില്‍ ലാംപ്, അനലോഗ് ഡിജിറ്റല്‍ മീറ്റര്‍, ഡ്യുവല്‍ ടോണ്‍ മിറര്‍, മെറ്റല്‍ ബോഡി, അലോയ് വീല്‍, ട്യൂബ് ലെസ് ടയേഴ്സ്, അഡ്വാന്‍സ്ഡ് കീ എന്നീ പ്രത്യേകതകളുമായാണ് ഡാഷ് എത്തുക. ഹോണ്ട ആക്ടീവ, ടിവിഎസ് ജൂപ്പിറ്റര്‍, സുസുക്കി ലെറ്റ്സ്, യമഹാ റേ എന്നീ മോഡലുകളുമായാണ് ഡാഷ് മത്സരിക്കുക.
Engine: 110 CC
Expected Price: 75000
Expected Launch Date: End 2017