ജർമൻ നിർമാതാക്കളായ ബി എം ഡബ്ലു മോട്ടോറാഡും ടിവിഎസും സഹകരിച്ച് നിർമിക്കുന്ന ജി310 2017 ൽ ഇന്ത്യയിലെത്തും. മ്യൂനിച്ചിൽ രൂപകൽപ്പന നിർവഹിച്ച 300 സി സി ബൈക്ക് നിർമിക്കുന്നത് ബെംഗലൂരുവിലെ ടി വി എസ് മോട്ടോർ കമ്പനി ശാലയിലാണു നിർമിക്കുന്നത്.ഇരട്ട ഓവർഹെഡ് കാംഷാഫ്റ്റിന്റെയും ഫ്യുവൽ ഇൻജക്ഷന്റെയും പിൻബലത്തോടെയാണു ബൈക്കിലെ 313 സി സി, സിംഗിൾ സിലിണ്ടർ, നാലു വാൽവ്, ലിക്വിഡ് കൂൾഡ് എൻജിന്റെ വരവ്. പോരെങ്കിൽ ഇന്ധന നിലവാര ഭേദമില്ലാതെ ലോകത്തിന്റെ ഏതു കോണിലും പ്രവർത്തിക്കാൻ കഴിയും വിധമാണ് ഈ എൻജിന്റെ ഘടന. 9,500 ആർ പി എമ്മിൽ 34 ബി എച്ച് പി വരെ കരുത്തും 7,500 ആർ പി എമ്മിൽ 28 എൻ എം വരെ ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക.
Engine: 313 CC
Expected Price: 2.50-3 Lakhs
Expected Launch Date: End 2017