ഹെക്സയ്ക്ക് പിന്നാലെ ടാറ്റ വിപണിയിലെത്തിക്കാൻ സാധ്യതയുള്ള കോംപാക്റ്റ് എസ് യു വിയാണ് നെക്സൺ. കഴിഞ്ഞ ഡൽഹി ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ച നെക്സൺ കൺസെപ്റ്റിന്റെ പുതിയ വകഭേദം 2017ൽ പുറത്തിറങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്. നാല് മീറ്ററിൽ താഴെ നീളമുള്ള മൈക്രോ എസ് യു വി, കെയുവി100, മാരുതി ഇഗ്നിസ് തുടങ്ങിയവരുമായിട്ടാകും മത്സരിക്കുക. 1.2 ലിറ്റര്‍ പെട്രോൾ, 1.3, 1.5 ലിറ്റർ ഡീസൽ എൻജിനുകൾ ടാറ്റ നെക്സണുണ്ടാകും. ടാറ്റയുടെ പുതിയ മോഡലുകളായ സെസ്റ്റ്, ബോള്‍ട്ട് എന്നിവയ്ക്ക് ഉപയോഗിക്കുന്ന തരം എക്സ് വണ്‍ പ്ലാറ്റ്ഫോമിലാണ് നെക്സണ്‍ എത്തുന്നത്.
Engine: - 1.2 L Petrol, 1.3,1.5 L Diesel
Expected Price- 5-7 Lakhs
Expected Launch Date: End 2017