ഫിയറ്റ് ക്രൈസ്ലറിന്റെ ഉടമസ്ഥയിലുള്ള യുട്ടിലിറ്റി വെഹിക്കിൽ നിർമാതാക്കളായ ജീപ്പ് ഇന്ത്യയിൽ നിർമിക്കുന്ന ആദ്യ മോഡലായിരിക്കും കോംപസ്. പുണെയ്ക്കടുത്തു രഞ്ജൻഗാവിലുള്ള എഫ് സി എ ഇന്ത്യ ശാലയിൽ നിന്നാവും 2017ന്റെ ആദ്യ പകുതിയിൽ ‘ജീപ് കോംപസ്’ പുറത്തെത്തുക. ഇന്ത്യൻ വിപണിയിൽ ബി എം ഡബ്ല്യു ‘എക്സ് വൺ’, ഹ്യുണ്ടേയ് ‘ട്യുസോൺ’, ഹോണ്ട ‘സി ആർ — വി’, ടൊയോട്ട ‘ഫോർച്യൂണർ’, ഫോഡ് ‘എൻഡേവർ’, ഷെവർലെ ‘ട്രെയ്ൽ ബ്ലേസർ’, ഔഡി ‘ക്യു ത്രീ’ തുടങ്ങിയവയോടാവും ‘കോംപസി’ന്റെ ഏറ്റുമുട്ടൽ.
Engine: 2.0 L Petrol, 2.0 L Diesel
Expected Price- 20-28 Lakhs
Expected Launch Date: Mid 2017