ഹോണ്ടയുടെ സി സെഗ്മെന്റ് സെഡാൻ സിറ്റിയുടെ പുതിയ മോഡൽ 2017 പകുതിയൊടു കൂടി വിപണിയിലെത്തും. നിലവിൽ ചൈനീസ് വിപണിയിലുള്ള ഹോണ്ട ഗ്രീസ് സെഡാനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടായിരിക്കും പുതിയ കാറിന്റെ ഡിസൈൻ എന്നാണ് അറിയുന്നത്. കൂടുതൽ സ്റ്റൈലിഷും പ്രീമിയവുമാക്കി സി സെഗ്മെന്റിലെ തങ്ങളുടെ മേധാവിത്വം നിലനിർത്താനായിരിക്കും ഹോണ്ട ശ്രമിക്കുക. സങ്കര ഇന്ധനം ഉപയോഗിക്കുന്ന സിറ്റിയും എത്തിയേക്കും. 1.5 ലീറ്റർ ഐ-വിടെക് എൻജിനും 28 ബിഎച്ച്പി കരുത്തുള്ള ഇലക്ട്രിക്ക് മോട്ടറുമാണ് ജപ്പാൻ സിറ്റിക്ക് കരുത്തേകുന്നത്. 34.8 കിലോമീറ്ററാണ് മൈലേജ്.
Engine: - 1.5 L Petrol, 1.5 L Diesel
Expected Price- 9-13 Lakhs
Expected Launch Date: Mid 2017