ബെംഗളൂരു ആസ്ഥാനമായ സ്റ്റാർട്ടപ്പ് കമ്പനി ആതർ എനർജിയുടെ വൈദ്യുത സ്കൂട്ടറാണ് ‘എസ് 340’. ഓൺലൈൻ വഴി വിൽപനയും വീടുകളിലെത്തി വിൽപനാനന്തര സേവനവും നടത്തുന്ന ആദ്യ മോഡലായി ‘എസ് 340’ മാറുമെന്നാണ് ആതർ എനർജിയുടെ അവകാശവാദം. വില സംബന്ധിച്ചു കൃത്യമായ വിവരമില്ലെങ്കിലും ഒരു ലക്ഷം രൂപയിൽ താഴെയാവും വില. വെറും 90 മിനിറ്റ് കൊണ്ട് ചാർജ് ചെയ്യാവുന്ന ബാറ്ററിയും അലൂമിനിയം ബോഡിയും ഒറ്റത്തവണ ചാർജ് ചെയ്താൽ 60 കിലോമീറ്റർ ഓടാനുള്ള ശേഷിയുമൊക്കെയായായാണ് ‘എസ് 340’ വികസിപ്പിച്ചത്.
Engine: Electric
Expected: Price- 1 Lakhs
Expected Launch Date: Early 2018