റോയൽ എൻഫീൽഡിന്റെ ഏറ്റവും എൻജിൻ ശേഷി കൂടിയ ബൈക്ക് ഇന്റർസെപ്റ്റർ അടുത്ത വർഷം വിപണിയിലെത്തും. റോയൽ എൻഫീൽഡിന്റെ തന്നെ ഇന്റർസെപ്റ്റർ മാർക്ക് 1 നെ അനുസ്മരിപ്പിച്ചാണ് പുതിയ ഇന്റർസെപ്റ്റർ പുറത്തിറക്കിയിരിക്കുന്നത്.
648 സിസി കപ്പാസിറ്റിയുള്ള പാരലൽ ട്വിൻ എയർ കൂൾഡ് എൻജിൻ 7100 ആർപിഎമ്മിൽ 47 ബിഎച്ച്പി കരുത്തും 4000 ആർപിഎമ്മിൽ 52 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. ആറു സ്പീഡാണ് ട്രാൻസ്മിഷൻ. യുകെയിൽ കമ്പനി പുതുതായി സ്ഥാപിച്ച ടെക്നിക്കൽ സെന്ററും ചെന്നൈയിലെ ടെക്നിക്കൽ സെന്ററും സംയുക്തമായാണു പുതിയ എൻജിൻ വികസിപ്പിച്ചത്.
Engine: 648 CC
Expected Price: 3– 4 Lakhs
Expected Launch Date: End 2018