Benelli Imperiale
ക്ലാസിക് രൂപഗുണവുമായി റോയൽ എൻഫീൽഡ് ബൈക്കുകളോട് മത്സരിക്കാനെത്തുന്ന ബൈക്കാണ് ഇംപീരിയൽ. ഇറ്റലിയിലെ മിലാനിൽ നിടന്ന മോട്ടോർ ഷോയിൽ പ്രദർശിപ്പിച്ച ഇംപീരിയൽ 400 2018 ൽ ഇന്ത്യയിലെത്തിയേക്കും. വട്ടത്തിലുള്ള ഹെഡ്ലാംപ്, ട്വിൻ പോഡ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഉരുണ്ട ഫ്യുവൽ ടാങ്ക് തുടങ്ങി ക്ലാസിക് 350 നോട് സാമ്യം തോന്നുന്ന ഘടകങ്ങൾ ധാരാളമുണ്ട് ബൈക്കിന്. കൂടാതെ സുരക്ഷ ഉറപ്പാക്കാന്‍ ഡ്യുവല്‍ ചാനല്‍ ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനവും നല്‍കിയിട്ടുണ്ട്. 373.5 സിസി സിംഗിൾ സിലിണ്ടർ എൻജിനാണ് ഇംപീരിയലിൽ ഉപയോഗിക്കുന്നത്. 5500 ആർപിഎമ്മിൽ 19 ബിഎച്ച്പി കരുത്തും 3500 ആർപിഎമ്മിൽ 28 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. ക്ലാസിക്ക് ലുക്ക് വേണ്ടുവോളമുള്ള ബൈക്കാണ് ഇംപീരിയൽ 400.
Engine: 373.3 CC
Expected: Price- 2-3 Lakhs
Expected Launch Date: Late 2018